BREAKING NEWS
latest

728x90

header-ad

468x60

header-ad

അദ്ധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി

  


കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസിൽ നടക്കുന്ന യു പി വിഭാഗം അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിയുടെ ഭാഗമായി സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടന്നു.   നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അധ്യാപകർ സ്വയം വീട്ടിൽ നിന്ന് തയ്യാറാക്കി വന്ന 150 ഓളം  വിഭവങ്ങൾ ഭക്ഷ്യമേളയുടെ തിളക്കംകൂട്ടി. 



 പാക്കറ്റ് ഭക്ഷണങ്ങളുടെ അമിത പ്രാധാന്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ പുതിയ തലമുറയിലേക്ക് ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനുള്ള സന്ദേശം നൽകുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ഒരു ഭക്ഷ്യമേള സംഘടിപ്പിച്ചത്. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഈ വർഷം സ്കൂളുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉണ്ടായിരിക്കും. 


 കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുൽഫിക്കർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ, സെന്റ് മേരിസ് സ്കൂൾ എച്ച് എം  മിനിമോൾ ജോസഫ്, ജനറൽ കൺവീനർ  രാഹുൽ എസ് എന്നിവർ സംസാരിച്ചു. ഭക്ഷ്യമേളയിലെ വിഭവങ്ങൾ  യുപി വിഭാഗത്തിലെ 350 ൽ പരം അധ്യാപകർക്കുമായി പങ്കുവെയ്ക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ്  സാമൂഹ്യശാസ്ത്ര അധ്യാപകർ.






« PREV
NEXT »

Facebook Comments APPID