BREAKING NEWS
latest

728x90

header-ad

468x60

header-ad

പരാതി ഉയര്‍ന്നതിന് പിന്നാലെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക.

വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ, കോവിഡ് വാക്സിനായ കോവിഷീൽഡ് പിൻവലിച്ചിരിക്കുകയാണ് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'.
 ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. കോവിഷീൽഡ് വാക്സിന്റെ ലഭ്യത വിപണിയിൽ അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കോവിഷീൽഡിന് സാധിക്കില്ലെന്നും കമ്പനി നേരത്തേ വിശദീകരിച്ചിരുന്നു. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതോടെ വാക്സിൻ സ്വീകരിച്ചാൽ ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനി കോടതിയിൽ സമ്മതിച്ചിരുന്നു. 

ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം എന്ന രോഗാവസ്ഥയിലേക്കാണ് ഇത് നയിക്കുക. വാക്സിനെടുത്ത് 21 ദിവസത്തിനകമാണ് പാർശ്വഫലങ്ങളുണ്ടാകേണ്ടത് എന്നായിരുന്നു കമ്പനിയുടെ വാദം. യുകെയിൽ ഇത്തരത്തിൽ 81 മരണങ്ങൾ ഉണ്ടായെന്നുള്ള പരാതികൾ ഉയർന്നിരുന്നു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്. കാരണം, ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. 

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നു- അതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍. 

പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്. എന്നിരുന്നാലും, കോവിഷീൽഡ് പിൻവലിക്കാനുള്ള തീരുമാനം കേസിന്റെ പശ്ചാത്തലത്തിൽ അല്ലെന്ന് കമ്പനി വ്യക്തമാക്കി.
« PREV
NEXT »

Facebook Comments APPID