മുക്കൂട്ടുതറ - ഇടകടത്തി ശബരി പാതയിൽ മാർജിൻ ഫ്രീ മാർക്കറ്റ് മുൻപിലാണ് വെള്ള കെട്ട് രൂപപെട്ടത്. ഇവിടെ വെളളം ഒഴുകിപോകാനുള്ള സംവിധാനങ്ങളൊന്നുമില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് ജനശബ്ദം ഉയരുകയാണ്. ഈ വിഷയം പൂഞ്ഞാർ എംഎൽ എ.സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ ശ്രദ്ധയിൽപ്പെടുകയും, അദ്ദേഹം ഇന്നലെ തന്നെ സ്ഥലം സന്ദർശിക്കുകയുമുണ്ടായി.
പ്രൊതുമരാമത്ത് കോട്ടയം ഡിവിഷണൽ ചീഫ് എൻജിനീയർ ജോസ് രാജൻ, പൊതുമരാമത് വകുപ്പിലെ കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും പോകുന്ന പാതയാണിത്.
സ്കൂൾ തുറക്കുവാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളു. ഇടകടത്തി, ഉമികുപ്പ, അറയാഞ്ഞിലി മണ്ണ്, കണമല ,എരുമേലി, വെൺകുറിഞ്ഞി, കൂവപ്പള്ളി, മണ്ണടി ശാല,വെച്ചൂച്ചിറ, കൊല്ലമുളതുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ബസുകളും വിദ്യാർത്ഥികളെയും കൊണ്ടു പോകുന്ന പ്രധാന പാതയാണിത്.
എത്രയും പെട്ടെന്ന് വെള്ള കെട്ട് പൂർണ്ണമായുംഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെടുന്നു.
റിപ്പോർട്ട് ചെയ്തത് ജനമുഖം ടി വി ക്ക് വേണ്ടി രവീന്ദ്രൻ എരുമേലി
No comments
Post a Comment