പ്രമുഖ സെർച്ച് എൻജിൻ പ്ലാറ്റ്‌ഫോമായ ഗൂഗിളിനെ തോല്‍പ്പിക്കാൻ സ്വന്തമായി സെർച്ച് എഞ്ചിൻ ആണ് ചാറ്റ് ജിപിടി സൃഷ്ടാക്കളായ ഓപ്പണ്‍എഐ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
അനലിസ്റ്റായ ജിമ്മി ആപ്പിള്‍സാണ് ഓപണ്‍എ.ഐയുടെ പുതിയ നീക്കത്തെ കുറിച്ചുള്ള സൂചന നല്‍കിയത്. അതേസമയം ഓപണ്‍എഐ ഇത് സ്ഥിരീകരിച്ചിട്ടില്ല. മെയ് ഒമ്ബതിന് ഓപണ്‍എഐ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അവിടെ വെച്ച് പുതിയ ഉല്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്നും ജിമ്മി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ജനുവരിയില്‍ ആരംഭിക്കുന്ന ഒരു ഇവന്റിന് വേണ്ടിയുള്ള ടീമിനായുള്ള ഓപണ്‍എ.ഐയുടെ സമീപകാല നിയമനങ്ങളാണ് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ജനുവരിയില്‍ ഓപണ്‍എഐ ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനെ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും കഴിഞ്ഞ മാസം ഒരു ഇവന്റ് മാനേജറെ നിയമിച്ചുവെന്നും ജിമ്മി പറയുന്നു. ഇത് ഓപണ്‍എഐ സ്വന്തം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായി ജിമ്മി വിലയിരുത്തുന്നു. അതുപോലെ ജൂണില്‍ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയില്‍ പുതിയ എഐ അവർ മോഡല്‍ അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറഞ്ഞു.
ഏപ്രില്‍ 24 മുതല്‍ അമ്ബതിലേറെ പുതിയ സബ്‌ഡൊമൈനുകള്‍ ഓപ്പണ്‍ എഐ നിര്‍മിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ മേയ് 14ന് ഗൂഗിളിന്റെ എ.ഐ കോണ്‍ഫറൻസ് നടക്കുന്നതിന് മുമ്ബായി തന്നെ ഗൂഗിള്‍ സെര്‍ച്ചിന് പകരം ഓപണ്‍എഐ സ്വന്തം സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറയുന്നു.
No comments
Post a Comment