നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇന്ന് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും പരിപാടിൽ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തുകയായിരുന്നു. മുഖ്യമന്ത്രിയ്ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല. ദുബായിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ കൂടി പങ്കെടുത്ത ശേഷമാകും മന്ത്രി റിയാസിൻ്റെ മടക്കമെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് സിംഗപ്പൂർ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു.
എട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും 12 മുതൽ 18 വരെ സിംഗപ്പൂരിലും, 19 മുതൽ 21 വരെ ദുബായിലും യാത്ര ചെയ്യാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചത്. ഈ മാസം 19ന് ദുബൈയിൽ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും 15 ന് ദുബൈയിലെത്തിയിരുന്നു. ഇരുപതാം തീയതിയോടുകൂടി കേരളത്തിൽ തിരികെ എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അതിന് 2 ദിവസം മുന്നെ മുഖ്യമന്ത്രി കേരളത്തിലെത്തി. മുഖ്യമന്ത്രി തിരികെയെത്തിയതിന് പിന്നാലെ മന്ത്രിസഭായോഗം ചേർന്ന് നിയമസഭ വിളിക്കാനുള്ള ശിപാർശ ഗവർണർക്ക് കൈമാറും. ജൂൺ 10 മുതൽ ജൂലൈ അവസാനം വരെ സഭാ സമ്മേളനം ചേരാനാണ് നിയമസഭാ സെക്രട്ടറിയേറ്റിന്റെ ശിപാർശ.
No comments
Post a Comment