2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടെ 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ആകെ 425563 വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 71831 വിദ്യാർത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 68604 ആയിരുന്നു. 3227 പേർ ഇത്തവ അധികമായി എല്ലാ വിഷയത്തില്‍ എ പ്ലസ് നേടി.
കോട്ടയമാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല (99.92 ശതമാനം). കുറവ് തിരുവനന്തപുരം ജില്ലയിലാണ് (99.08 ശതമാനം). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായാണ് ഇവിടെ നൂറ് ശതമാനം പേരും വിജയം കരസ്ഥമാക്കി. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ് (99 ശതമാനം). ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ് (4934). കഴിഞ്ഞ വർഷവും ഒന്നാമത് മലപ്പുറമായിരുന്നു.
9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
മാർച്ച് നാലിനും 25നും ഇടയിലായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നത്. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി ഏപ്രിൽ മൂന്നു മുതൽ 20 വരെയായിരുന്നു മൂല്യനിർണയം നടന്നത്. മൂല്യനിർണയത്തിൽ 10,863 അധ്യാപകർ പങ്കെടുത്തു.
No comments
Post a Comment