BREAKING NEWS
latest

728x90

header-ad

468x60

header-ad

ഇന്ത്യൻ സൈന്യം നൽകിയ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി.

ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. 

ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഇന്ത്യ നൽകിയ രണ്ടു ഹെലികോപ്റ്ററുകളും ഒരു  ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും  മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി തുറന്നുപറഞ്ഞത്. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിൽ ഇപ്പോഴുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ കാരണങ്ങളാൽ നമ്മുടെ സൈനികരുടെ പരിശീലനം പൂർത്തിയായിട്ടില്ല. രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയറും പറത്താൻ ലൈസൻസുള്ളവരോ പൂർണ്ണമായും പ്രവർത്തനക്ഷമമോ ആയ ആരും ഇപ്പോൾ ഞങ്ങളുടെ സേനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന അനുകൂലിയായ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണത്. ദ്വീപ് രാഷ്ട്രത്തിലെ എല്ലാ ഇന്ത്യൻ സൈനികരെയും മെയ് 10 നകം പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യ സൈനികരെ പിൻവലിച്ചു.

മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീൻ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യ മാലദ്വീപിന് ഹെലികോപ്റ്ററുകൾ നൽകുന്നത്. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്താണ് ഡോർണിയർ യുദ്ധവിമാനം മാലദ്വീപിന് നൽകുന്നത്.
« PREV
NEXT »

Facebook Comments APPID