മുക്കൂട്ടുതറ: എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ ഭാരവാഹികൾക്ക് 1538-ാം നമ്പർ മുക്കൂട്ടുതറ ശാഖയിൽ സ്വീകരണവും ആദരവും നല്കി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു.
യോഗത്തിൽ ശാഖ പ്രസിഡണ്ട് കെ.രവികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെനോ ഇ. എസ്. സ്വാഗതം ആശംസിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗം എസ് എൻ ഡി പി എരുമേലി യൂണിയൻ കൺവീനർ ബ്രഷ്നേവ് പി. എസ് അനുമോദിച്ചു.
യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സന്തോഷ് പലമൂട്ടിൽ, സുരേഷ് കെ. കെ, സാബു നിരവേൽ എന്നിവർ പ്രസംഗിച്ചു
No comments
Post a Comment