BREAKING NEWS
latest

728x90

header-ad

468x60

header-ad

കണ്ണൂരിൽ പട്രോളിങ്ങിനിടെ പോലീസ് ജീപ്പിന് മുന്നിലേക്ക് ബോംബെറിഞ്ഞു

 ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിങ്ങിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.


പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി സംഘർഷം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.



ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



 പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന ശക്തമായിരുന്നു.




« PREV
NEXT »

Facebook Comments APPID