BREAKING NEWS
latest

728x90

header-ad

468x60

header-ad

വീട്ടുവളപ്പിലെ വില്ലൻ? വീണ്ടും ജീവനെടുത്ത് അരളിചെടി.

ഹരിപ്പാട് സ്വദേശി സൂര്യയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. നഴ്സിങ് ജോലിക്കായി യു.കെ യിലേക്കുപോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീണു മരിച്ച വാർത്ത നാം അറിഞ്ഞതാണ്. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കഴിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞു. അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ വിവരം. 
സൂര്യയുടെ മരണത്തെ തുടർന്ന ചർച്ചകൾക്കിടയിൽ വീണ്ടും ജീവനെടുത്തിരിക്കുകയാണ് അരളിച്ചെടി. ഇത്തവണ മനുഷ്യരല്ലെന്നു മാത്രം. പത്തനംതിട്ട അടൂർ തെങ്ങമത്ത്, അരളിച്ചെടിയുടെ ഇല ഭക്ഷിച്ച പശുവും കിടാവുമാണ് ചത്തത്. അടുത്ത വീട്ടുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയായി പശുവിനും കിടാവിനും നൽകിയിരുന്നു. ഇതാണ് മരണകാരണമായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് അരളി അകത്തുചെന്നാണ് മരണമെന്ന് തിരിച്ചറിഞ്ഞത്. 

വഴിയോരങ്ങൾ, വീട്ടുവളപ്പ്, ക്ഷേത്രപരിസരങ്ങൾ ഇങ്ങനെ കേരളത്തിൽ വിവിധയിടങ്ങളിൽ സുലഭമായി കാണുന്ന ഒന്നാണ് അരളിപ്പൂവ്. സുഗന്ധവും അഴകും നിറഞ്ഞ അരളിപ്പൂവിന് സൂര്യയുടെ മരണത്തോടെ ഒരു വില്ലൻ പരിവേഷമുണ്ട്.
ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളി ഉപയോഗിച്ചു കാണാറുണ്ട്. തെച്ചിക്കും, തുളസിക്കും, അരളിക്കും ഔഷധ ഗുണങ്ങളുണ്ട്. പക്ഷേ തുളസി പോലെയല്ല അരളി. ശ്രദ്ധിച്ചില്ലെങ്കിൽ വിപരീതഫലമാകും ഉണ്ടാവുക.

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു.

Nerium oleander എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം. അരളി കഴിച്ചാൽ ഉടൻ മരണം സംഭവിക്കില്ല. പക്ഷേ, ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവ് അനുസരിച്ചിരിക്കും ആരോഗ്യസ്ഥിതി. ഹൃദയം, നാഡീവ്യഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ഇത് ബാധിക്കാം. രക്തക്കുഴലുകളെ ഇത് ബാധിച്ചാൽ ഹൃദയമിടിപ്പ് കുറയുകയും ബിപി കുറയ്ക്കുന്നതിനും ഇടയാക്കും. മാത്രമല്ല കാഴ്ചശക്തി കുറയുന്നതിനും കാരണമാകും. ഛർദ്ദി,വയറുവേദന, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. അരളിയുടെ പൂവ് അത്ര അപകടകാരിയല്ലെങ്കിലും അതിന്റെ കായും തണ്ടും ഇലയുമെല്ലാം ഏറെ അപടകാരിയാണ്. മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവർക്ക് അരളിയുടെ വിഷംകൂടി അകത്ത് ചെന്നാൽ മരണം വരെ സംഭവിക്കാം. 

 വളരെ ചെറിയ അളവിൽ അകത്ത് ചെന്നാൽ പോലും മരണം സംഭവിക്കുമെന്നതാണ് അരളിയുടെ പ്രത്യേകത. വെറും നാല് ഗ്രാം അരളി അകത്തു ചെന്നാൽപ്പോലും മരണം സംഭവിക്കാം. പശുക്കളുടെ കാര്യത്തിലാണെങ്കിൽ 10-20 ഇലകൾ അകത്ത് ചെന്നാൽ അത് ജീവനെടുക്കുമെന്ന് ഉറപ്പാണ്. ഒരു പശുവിന് 26 മില്ലിഗ്രാം അരളി അകത്ത് ചെന്നാൽ മതിയെന്നാണ് കണക്ക്. അതായത് 7 ഇലകൾ തന്നെ ധാരാളം. ഒരു കുതിരയുടെ ജീവൻ പോകാനും ഇതേ അളവ് അകത്തു ചെന്നാൽ മതിയാകും.
പശുക്കിടാവിന്റെ കാര്യത്തിലാണെങ്കിൽ ഇത്രയൊന്നും ആവശ്യമില്ല. വെറും 1 ഗ്രാം അരളി അകത്തുചെന്നാൽ മതി ജീവൻ നഷ്ടപ്പെടും. കഴിച്ച് വെറും 45 മിനിറ്റിനകം ജീവൻ നഷ്ടമാകും.
ഏതൊരു ജീവിയുടെയും ഭാരത്തിന്റെ 0.005 ശതമാനം അളവിൽ അരളിയില അകത്തെത്തിയാൽ മരണം ഉറപ്പാണ്. അതായത് 80 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യന് 4 ഗ്രാം അരളിയില മാത്രം മതിയാകും മരണം സംഭവിക്കാൻ.
മിക്ക ക്ഷേത്രങ്ങളിലും നിലവിൽ അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രത്തിൽ പത്ത് വർഷങ്ങൾക്ക് മുൻപേ തന്നെ അരളിപ്പൂവ് നിവേദ്യത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
« PREV
NEXT »

Facebook Comments APPID