എരുമേലിയിലെ ടൗണിലെ റോഡുകൾ കുണ്ടും കുഴിയും ചെളിവെള്ള കെട്ടും നിറഞ്ഞ നിലയിൽ. മഴയത്തും വെയിലത്തും ഒരു പോലെ യാത്രാദുരിതം അനുഭവിക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡും റോഡും പൊട്ടി പൊളിഞ്ഞ് തകർന്നിട്ടും ഉത്തരവാദിത്ത്വപെട്ടവർ ഉറക്കത്തിലാണ്.
റോഡിൻ്റെ വശത്ത് ഓട്ടം പ്രതീക്ഷിച്ച് പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോ റിക്ഷ ഓട്ടം പോകാനാവാത്ത അവസ്ഥയിലാണ്. ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങളാണ് ദിനം തോറും ഇതുവഴി കടന്ന് പോകുന്നത്. ഓരോ അഞ്ച് മിനിറ്റിടവിട്ട് സ്റ്റാൻഡിൽ കയറി ഇറങ്ങുന്ന ബസുകളും റോഡിലെ ചെളി വെള്ളം നിറഞ്ഞ കുണ്ടിലും കുഴിയിലും ചാടി ചെളിവെള്ളം ഓട്ടോ റിക്ഷകളിൽ പതിക്കുന്നത് മഴക്കാലത്ത് പതിവാണ്.
പലപ്പോഴും ഒന്നിലധികം തവണ കഴുകി വൃത്തിയാക്കിയാണ് ഓട്ടോറിക്ഷകൾ ഓട്ടം പോകുന്നത്. കാൽ നടയാത്രക്കാരെയും റ്റു വീലർ യാത്രക്കാരെയുമാണ് ഈ പ്രശ്നം സാരമായി ബാധിക്കുന്നത്.
സ്കൂൾ തുറക്കാൻ ഇനി ഏതാനും ദിവസം മാത്രമെയുള്ളു. നിരവധി വിദ്യാർഥികളാണ് ഇതുവഴി ഭയപ്പാടോടെ നടന്ന് പോകുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ബസുകളും ഇത് വഴിയാണ് കടന്ന് പോകുന്നത്.
ദേവസ്വം ബോർഡ് ഷോപ്പിംഗ് കോംപ്ളക്സിലെ കച്ചവട സ്ഥാപനങ്ങളും ചെളിവെള്ള ഭീക്ഷണിയിലാണ് 'ഈ പ്രശ്നം അധികാരികൾ അടിയന്തിരമായി പരിഹരിക്കണമെന്ന് വിവിധസംഘടനകൾ ആവശ്യപ്പെടുന്നു.
ജനമുഖം ടി വി ക്ക് വേണ്ടി റിപോർട്ട് ചെയ്യുന്നത് രവീന്ദ്രൻ എരുമേലി
No comments
Post a Comment