BREAKING NEWS
latest

728x90

header-ad

468x60

header-ad

കാലവർഷം; സംസ്ഥാനത്ത് 10 ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം; 3 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് .

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്ന് പത്ത് ജില്ലകൾക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മഴയ്ക്കു പുറമെ ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും അപകടകരമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകൾക്കാണ് ഇന്ന് ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസറഗോഡ് എന്നീ ഏഴ് ജില്ലകൾക്കാണ് യെല്ലോ അലേർട്ട് ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുള്ളത്. 
സംസ്ഥാനത്ത് കാലവർഷം ഇക്കുറി നേരത്തെ എത്തിയെങ്കിലും ലഭിച്ച മഴ താരതമ്യേന കുറവായിരുന്നു. എന്നാൽ ഇന്നലെ മുതൽ മൺസൂൺ സംസ്ഥാനത്ത് വീണ്ടും ശക്തമായി. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
« PREV
NEXT »

Facebook Comments APPID