BREAKING NEWS
latest

728x90

header-ad

468x60

header-ad

പാലാ-തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം; 15 പേർക്കു പരുക്ക്, മൂന്നു പേരുടെ നില ഗുരുതരം

പാലാ-തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്കു പരുക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം.



ബെംഗളൂരു -തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സുരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 


പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.



« PREV
NEXT »

Facebook Comments APPID