BREAKING NEWS
latest

728x90

header-ad

468x60

header-ad

പോപ്പ് സംഗീത ചക്രവർത്തി മൈക്കള്‍ ജാക്സൺ വിട പറഞ്ഞിട്ട് 15 വർഷം.

പോപ്പ് സംഗീത ചക്രവർത്തി മൈക്കള്‍ ജാക്സൺ വിട പറഞ്ഞിട്ട് 15 വർഷം. ഒറ്റവാക്കില്‍ പോപ് രാജാവ് എന്ന വിശേഷണം കൊണ്ട്മാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന പ്രതിഭയല്ല മൈക്കള്‍ ജാക്സണ്‍.
 മരണാന്തരവും ജാക്സൺ ആരാധകരുടെ മനസ്സിൽ ജീവിക്കുന്നു. ആരാധകർക്ക് അവസാനമായി മികച്ച ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നതിനിടയിലാണ് 2009 ജൂൺ 25ന് പുലർച്ചെ മൈക്കള്‍ ജാക്സൺ മരിച്ചെന്ന വാർത്ത എത്തുന്നത്.
ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ, മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്സൺ. 
ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍... എന്നീ വിശേഷണങ്ങളെല്ലാം ജാക്സന് സ്വന്തം. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ് ഗിന്നസ് റെക്കോർഡിൽ മൈക്കള്‍ ജാക്സനെ രേഖപ്പെടുത്തിയിരിക്കുന്നത്.

പതിനൊന്നാമത്തെ വയസ്സിൽ സഹോദരങ്ങളോടൊപ്പമാണ് മൈക്കൾ ജാക്സൺ സംഗീതലോകത്തേക്കെത്തുന്നത്. വംശീയാധിക്ഷേപത്തിൻറെ എല്ലാ മതിലുലുകളെയും തകർത്തെത്തിയ, ജാക്സണായി കാത്തിരുന്നത് പോപ്പ് സംഗീതത്തിന്റെ ലോകമായിരുന്നു. 1958 ഓഗസ്റ്റ് 29 ന് ജനിച്ച മൈക്കള്‍, സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ 'ദ ജാക്സൺ 5' എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്.

അച്ഛന്‍ ജോസഫിന്റെ ശിക്ഷണത്തില്‍ ജാക്‌സണ്‍ സഹോദരന്‍മാര്‍ (ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കിള്‍) ചേര്‍ന്ന്' ജാക്‌സണ്‍സ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പുണ്ടാക്കി. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയെടുക്കാൻ കൊച്ചു മൈക്കളിനായി. 

1971 മുതൽ മൈക്കൾ ജാക്സൻ ഒറ്റക്ക് പാടാൻ തുടങ്ങി. 1970 -കളുടെ അവസാനത്തോടെ ജാക്സൻ ജനപ്രിയനായി മാറുകയായിരുന്നു. 
പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച കലാകാരനായിരുന്നു മൈക്കൽ ജാക്സൺ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി.

മൈക്കിള്‍ ജാക്സണ്‍ന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി, വർണ്ണ വിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു......... പതുക്കെ അദ്ദേഹം സംഗീത വ്യവസായത്തിലെ മുഖ്യകണ്ണിയായി മാറി.
ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990 കളിലെ, എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ മാറി. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ജാക്‌നറെ സംഭാവനകളാണ്. 

തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വന നശീകരണം, മലിനീകരണം, ദാരിദ്ര്യം, യുദ്ധക്കെടുതികൾ,......... ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. 1991 ൽ പുറത്തിറങ്ങിയ Dangerous എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി. 

അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ, ദശാബ്ദത്തിന്റെ കലാകാരൻ പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും ജാക്സൻറെത് മാത്രമായി. 
മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാർഡ് റെക്കോർഡുകൾ മൈക്കൾ ജാക്സന്റെ പേരിലാണ്. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന പേരും മൈക്കൾ ജാക്സന് സ്വന്തം.

സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കി മൈക്കള്‍ ജാക്സനെ മാറ്റി. സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനായി നിർമിച്ച പ്രത്യേക ആന്റി – ഗ്രാവിറ്റി ഷൂവിന്റെ പേറ്റന്റ് ജാക്‌സന്റെ പേരിലാണ്. 

 മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ൽ ഫോബ്‌ മാസിക തയാറാക്കിയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ജാക്സന്റെ പേരായിരുന്നു. 50 കോടി ഡോളർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജാക്സൺ ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡിൽ എത്തിച്ചു.

2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ജാക്സന് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ലോസ് ഏഞ്ചൽസ് കോടതി ജാക്‌സന്റെ മരണം നരഹത്യയാണെന്ന് വിധിക്കുകയും അദ്ദേഹത്തിന്റെ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേയെ മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു. 

2009 ൽ തിരിച്ചുവരവിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം മൈക്കളിനെ തിരികെ വിളിക്കുന്നത്. 2010 മാർച്ചിൽ, സോണി മ്യൂസിക്ക് എന്റർടൈൻമെന്റ മൈക്കൾ ജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി.  

അൻപതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓർമകൾക്ക് പ്രണാമം.
« PREV
NEXT »

Facebook Comments APPID