ജൂൺ ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ നിലവിൽ കുടിശ്ശികയാണ്. എല്ലാമാസവും പെൻഷനും വിതരണംചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കാനുമാണ് തീരുമാനം. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപയാവും. ഈ വർഷം ഡിസംബർവരെ 21,253 കോടിരൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.
സിപിഐഎം സംസ്ഥാന സമിതിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകനത്തിൽ പെൻഷൻ മുടങ്ങിയത് സർക്കാരിന് തിരിച്ചടിയായെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ വിതരണം പൂർവ സ്ഥിതിയിലേയ്ക്ക് എത്തിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.
നിലവിൽ കെ എസ് ആർ ടിസിയുടെ ശമ്പളം ഒറ്റത്തവണയിൽ കൊടുത്തു തീർക്കാൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി ജീവനക്കാർക്ക് സർക്കാർ സഹായവും ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള പണവും ഉറപ്പാക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.
No comments
Post a Comment