BREAKING NEWS
latest

728x90

header-ad

468x60

header-ad

കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ച് കളക്ടര്‍; ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ചു



 മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും



 ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്‌ടർ വി. വിഗ്നേശ്വരി ഉത്തരവായി.



ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജൂൺ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് കളക്‌ടർ വി. വിഗ്നേശ്വരി ഉത്തരവ് പുറപ്പെടുവിച്ചു.




« PREV
NEXT »

Facebook Comments APPID