കേന്ദ്രസഹമന്ത്രി സുരഷ്‌ഗോപിക്ക് ഇന്ന് 66-ാം പിറന്നാൾ. ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ആയതിനാൽ പാർലമെന്റിലായിരിക്കും പിറന്നാൾ ദിവസം സുരേഷ് ഗോപി. തൃശൂർ എംപിയാണ്. വിനോദസഞ്ചാരം, പെട്രോളിയം-പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയാണ്.
കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ. ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളായ സുരേഷ്, ആറാം വയസ്സിൽ 'ഓടയിൽ നിന്ന്' എന്ന സിനിമയിൽ ബാലതാരമായാണു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
മുതിർന്ന ശേഷം 'നിരപരാധികൾ' എന്ന ചിത്രത്തിൽ ആദ്യമായി അവസരം നൽകിയ സംവിധായകൻ കെ.ബാലാജിയാണ് സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്.
കേരളത്തിൽനിന്ന് ബിജെപിക്കായി ലോക്‌സഭയിലേക്ക് ആദ്യം അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയാണ്. 74686 വോട്ടുകൾക്കാണ് സുരേഷ് ഗോപി സിപിഐ സ്‌ഥാനാർഥി വി.എസ്.സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്.
No comments
Post a Comment