BREAKING NEWS
latest

728x90

header-ad

468x60

header-ad

ലോക കേരള സഭയിലെ പ്രത്യേക ക്ഷണിതാവായി സന്ദീപ് കൊക്കൂൺ


 


ലോക കേരള സഭയിലെ പ്രത്യേക ക്ഷണിതാവായി സന്ദീപ് കൊക്കൂൺ പങ്കെടുക്കും. ബാംഗ്ലൂരിലെ പ്രമുഖ ടെക്സ്റ്റൈയിൽ വ്യവസായിയാണ് സന്ദീപ് കൊക്കൂൺ. വസ്ത്ര നിർമ്മാണ മേഖലയിലെ പ്രശസ്‌ത സ്ഥാപനമായ കോക്കൂൺ അപ്പാരൽസിന്റെ ഡയറക്‌ടറായ സന്ദീപ് SCOTWILSON, WARRIOR, MAURYA VASTRA തുടങ്ങിയ ബ്രാൻ്റുകളുടെ നിർമ്മാതാവ് കൂടിയാണ്. വസ്ത്ര വ്യാപാര രംഗത്ത് യുവാക്കൾക്കിഷ്ടപ്പെട്ട പുതിയ ടെൻ്റ്രുകൾ കൊണ്ടുവരുന്ന   മികച്ചൊരു ടെക്സ്റ്റയിൽ വ്യവസായിയുമാണ് ഇദ്ദേഹം. സന്ദീപ് കൊക്കൂൺ പാലക്കാട്‌ മണ്ണാർക്കാട് സ്വാദേശിയാണ്.ഇന്ത്യയിലെ സിൽക്ക്   വസ്ത്ര നിർമ്മാണ  രംഗത്തും ശുദ്ധ (Pure) സിൽക്ക് എക്സ്പോർട്ടിങ് രംഗത്തും, വിവാഹ വസ്ത്ര വിപണിയിലും ഒഴിച്ചുകൂടാനാവാത്ത ഒരു പേരാണ് കോക്കൂൺ അപ്പാരൽസ്.


കുവൈത്ത് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങും ആഘോഷവുമെല്ലാം ഇല്ലാതെയാണ് ഇത്തവണ ലോക കേരള സഭ നടക്കുക. 14, 15 തീയ്യതികളിൽ നിശ്ചയിച്ച പ്രകാരം മറ്റു പരിപാടികൾ നടക്കും.


103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. 14ന് വെള്ളിയാഴ്‌ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും. ശനിയാഴ്‌ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിംഗും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം. വൈകീട്ട് മുഖ്യമന്ത്രി മറുപടി പറയും.





« PREV
NEXT »

Facebook Comments APPID