BREAKING NEWS
latest

728x90

header-ad

468x60

header-ad

സത്യം വിളിച്ച് പറഞ്ഞതിന് വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമത്തെ ശക്തമായി പ്രതിരോധിക്കും - കെ. പദ്മകുമാർ എസ് എൻ ഡി പി എരുമേലി യൂണിയൻ ചെയർമാൻ

 സത്യം വിളിച്ച് പറഞ്ഞതിന് വെള്ളാപ്പള്ളി നടേശനെ  ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള  ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എസ് എൻ ഡി പി എരുമേലി യൂണിയൻ ചെയർമാൻ കെ പത്മകുമാർ വ്യക്തമാക്കി. യൂണിയൻ ചെയർമാൻ കെ. പദ്മകുമാർ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് റിസൽട്ടുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ അമിതമായ ന്യൂനപക്ഷ പ്രീണനം നടക്കുന്നുവെന്ന സത്യം തുറന്ന് കാട്ടുന്നതാണ്. ഈ പ്രസ്താവനയുടെ പേരിൽ  ജനറൽ സെക്രട്ടറിയെ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും സോഷ്യൽ മീഡിയവഴിയും മറ്റു മാധ്യമങ്ങൾ വഴിയും ഒറ്റ തിരിഞ്ഞ ആക്രമിക്കാനുള്ള ശ്രമം നടക്കുന്നത് പ്രതിഷേധാർഹമാണ്.



സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ ജനറൽ സെക്രട്ടറിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള കുത്സിത ശ്രമത്തെ എരുമേലി എസ് എൻ ഡി പി യൂണിയൻ കൗൺസിൽ അപലപിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെ സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കിൽ സമുദായം ഒറ്റക്കെട്ടായി തന്നെ നേരിടും. 



എരുമേലി എസ്എൻഡിപി യൂണിയന്റെ സംഘടനാ സംവിധാനം സുശക്തമാണ് ഇനിയും ജനറൽ സെക്രട്ടറിക്കെതിരെ ഇനിയും ആക്രമണം തുടർന്നാൽ സംഘടന ശക്തമായി പ്രതികരിക്കും എന്ന് മാത്രമല്ല പ്രത്യേകം മീറ്റിങ്ങുകൾ വിളിച്ചു ചേർത്തു കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് ജനറൽ സെക്രട്ടറിക്കെതിരെ ഉയർന്നു വന്നിരിക്കുന്ന  ഈ ആക്രമണത്തെ ശക്തമായി തന്നെ പ്രതിരോധിക്കുമെന്നും യൂണിയൻ കൗൺസിൽ അറിയിച്ചു.



. യൂണിയൻ കൺവീനർ ബ്രഷ്നേവ് പി. എസ്, ബോർഡ്‌ മെമ്പർ എം. വി അജിത്കുമാർ, കൗൺസിൽ അംഗങ്ങളായ സന്തോഷ്‌ പാലമൂട്ടിൽ, സാബു നിരവേൽ, സുരേഷ് കെ. കെ, ഷിൻ ശ്യാമളൻ, അനൂപ് രാജു എന്നിവർ പ്രസംഗിച്ചു.




« PREV
NEXT »

Facebook Comments APPID