കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കൊല്ലത്ത് ഗവ.യുപിഎസ് കുമരൻചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ് തെന്മല, ശുരനാട് നോർത്ത്, ഗവ.എൽപിഎസ് അഴകിയകാവ് കുന്നത്തൂർ, അമൃത യുപിഎസ് പാവുമ്പ കുരനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ. എൽപിഎസ് പേരൂർ എന്നീ സ്‌കൂളുകൾക്കാണ് അവധി.
കോട്ടയം ജില്ലയിൽ വേളൂർ സെൻ്റ് ജോൺ എൽപിഎസ്., പുളിനാക്കൽ സെൻ്റ് ജോൺ യുപിഎസ്., കല്ലുപുരയ്ക്കൽ ഗവ. എൽപിഎസ്, കല്ലുപുരയ്ക്കൽ ഗവ. യുപിഎസ്. എന്നീ സ്‌കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.
No comments
Post a Comment