ഇന്ത്യൻ പൗരന്മാർ തിരിച്ചറിയല്‍ രേഖയായും (പ്രൂഫ് ഒഫ് ഐഡന്റിറ്റി, പിഒഐ) വിലാസം തെളിയിക്കാനുള്ള രേഖയായും (പ്രൂഫ് ഒഫ് അഡ്രസ്, പിഒഎ) ആയും ഉപയോഗിക്കുന്നതാണ് ആധാർ കാർഡ്.
ആധാർ എൻറോള്‍മെന്റ് ആന്റ് അപ്പ്‌ഡേറ്റ് റെഗുലേഷൻസ് 2016 പ്രകാരം പിഒഎ, പിഒഐ രേഖകള്‍ ആധാർ തയ്യാറാക്കിയ തീയതിയില്‍ നിന്ന് ഓരോ പത്തുവർഷം കൂടുമ്ബോഴും നിർബന്ധമായും പുതുക്കണമെന്ന് നിഷ‌്‌കർഷിക്കുന്നു.
അഞ്ചുമുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ബ്ളൂ ആധാർ കാർഡ് പുതുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളായ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്ബർ, ഇമെയില്‍ അഡ്രസ് തുടങ്ങിയവ യുഐഡിഎഐ വെബ്സൈറ്റ് വഴി സൗജന്യമായി മാറ്റാൻ സാധിക്കും. മൈ ആധാർ പോർട്ടലിലൂടെയായിരിക്കും ആധാർ വിവരങ്ങള്‍ പുതുക്കാനുളള അവസരം ലഭ്യമാകുക.
അതേസമയം, ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാൻ സാധിക്കില്ല. ഇതിനായി ആധാർ എൻറോള്‍മെന്റ് കേന്ദ്രങ്ങളെതന്നെ സമീപിക്കേണ്ടതുണ്ട്. ജൂണ്‍ 14നുശേഷം ആധാർ കാർഡ് പുതുക്കുന്നവരില്‍ നിന്ന് പണം ഈടാക്കും. ഓണ്‍ലൈനായി അപ്‌ഡേഷൻ ചെയ്യുന്നവരില്‍ നിന്ന് 25 രൂപയും ഓഫ്‌ലൈനായി ചെയ്യുന്നവരില്‍ നിന്ന് 50 രൂപയുമായിരിക്കും ഈടാക്കുന്നത്. മുൻപ് ആധാർ കാർഡ് പുതുക്കുന്നതിനുളള സമയപരിധി 2023 ഡിസംബർ 15ല്‍ നിന്നും 2024 മാർച്ച് 14 വരെ ദീർഘിപ്പിച്ചിരുന്നു.
No comments
Post a Comment