BREAKING NEWS
latest

728x90

header-ad

468x60

header-ad

കണമല സഹകരണ ബാങ്ക് മേഖലയിലെ പൊതുസ്ഥലങ്ങളിൽ പ്ലാവിൻ തൈകൾ വച്ച് പിടിപ്പിച്ച് തുടങ്ങി

കണമല സഹകരണ ബാങ്ക് മേഖലയിലെ പൊതുസ്ഥലങ്ങളിൽ പ്ലാവിൻ തൈകൾ വച്ച് പിടിപ്പിച്ച് തുടങ്ങി
ബാങ്കിന്റെ അങ്കണത്തിൽ ബോർഡ്‌ മെമ്പർ ജോയ്‌സിയും സെക്രട്ടറി താര തോമസും ചേർന്നു തൈ നട്ടു
കണമല:ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായി കണമല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മേഖലയിലെ സ്കൂളുകളിലും പൊതുഇടങ്ങളിലും പ്ലാവിൻ തൈകൾ നട്ടു. മുട്ടപ്പള്ളി ഡി എ എം യുപിഎസ്. മുട്ടപ്പള്ളി ഗവൺമെന്റ് എൽ പി എസ്. പാണപിലാവ് എംജിഎം എൽ പി എസ്. കണമല സാന്തോം ഹൈസ്കൂൾ കണമല സെന്റ് തോമസ് യുപിഎസ് മൂക്കം പെട്ടി ഗവൺമെന്റ് ട്രൈബൽ സ്കൂൾ മുട്ടപ്പള്ളി പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലായി ബാങ്ക് പ്രസിഡണ്ട് ആർ ധർമ്മ കീർത്തി. വൈസ് പ്രസിഡണ്ട് റൂബി ബിനു. ബോർഡ് മെമ്പർമാരായ എ ജെ ചാക്കോ പി എ ചാക്കോ തോമസ് കൊല്ലറാത്തു. സിബി സെബാസ്റ്റ്യൻ . ജോയ്‌സി സണ്ണി ബാങ്ക് സെക്രട്ടറി താരാ ബിനോ കണമല ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തൈകൾ നട്ടു
« PREV
NEXT »

Facebook Comments APPID