കേസിലെ വിചാരണ ഘട്ടത്തിൽ തങ്ങൾ പറഞ്ഞ വിഷങ്ങളൊന്നും മാനിച്ചില്ലെന്നും പൊതുവികാരത്തെ അടിസ്ഥാനമാക്കി മാത്രമാണ് ശിക്ഷ വിധിച്ചതെന്നും പ്രതികൾ പറയുന്നു.
വിചാരണ വേളയിൽ കോടതി തങ്ങളെ കേൾക്കാനോ തെളിവുകൾ പരിശോധിക്കാനോ ശ്രമിച്ചിട്ടില്ല, അതിനാൽ തന്നെ ഇപ്പോൾ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാണ് പ്രതികൾ മുന്നോട്ടുവെക്കുന്ന ആവശ്യം. ഇവർക്കു വേണ്ടി രാജ്യത്തെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ടിപി വധക്കേസിൽ പ്രതികൾ സമർപ്പിച്ച ഹർജികൾ തള്ളിയ ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശരിവെക്കുകയായിരുന്നു. പ്രതികൾ ജാമ്യം നേടുന്നതിന് പോലും അർഹരല്ലെന്നും ശിക്ഷാ വിധി നടപ്പാക്കി 20 വർഷത്തിന് ശേഷം മാത്രമെ ഇളവുകളിൽ നടപടി സ്വീകരിക്കാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നും ഇതേ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശിക്ഷാ ഇളവ് നൽകാൻ ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷൻ നൽകുകയായിരുന്നു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിൻ്റെ ചുമതലയുള്ള ജോയിൻ്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റൻ്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെൻ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
No comments
Post a Comment