BREAKING NEWS
latest

728x90

header-ad

468x60

header-ad

കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കി; പരാതി നൽകിയ യുവതി മരിച്ചു

പത്തനംതിട്ട/ റാന്നി ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. ഇവരുടെ പരാതിയിൽ കേസ് എടുത്ത പെരുനാട് പോലീസ് കഴിഞ്ഞ ദിവസം ഭർത്താവിനെ അറസ്റ്റ് ചെയ്ത‌്‌ റിമാൻഡിലാക്കി.

ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലിൽനിന്ന് താഴെയിട്ട് ഇയാൾ ചവിട്ടിയതായി യുവതിയുടെ പരാതിയിലുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.  





« PREV
NEXT »

Facebook Comments APPID