എൻ.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായ മൂന്നാം തവണയും ജനം എൻഡിഎയിൽ വിശ്വാസമർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് - അദ്ദേഹം എക്‌സിൽ കുറിച്ചു. ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.
ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞ പത്ത് വർഷമായി നടത്തിവന്ന നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുന്നു. കഠിനാധ്വാനംചെയ്ത പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. അവർ നടത്തിയ പ്രവർത്തനത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽനിന്ന് പ്രധാനമന്ത്രി മോദി ഒന്നരലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാൽ ഇന്ത്യ സഖ്യം വൻ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനിടെ പ്രവർത്തകർക്ക് നന്ദി പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു.
ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയതെന്ന് കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യ സഖ്യത്തില പാർട്ടികളുടെ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് രാഹുൽഗാന്ധിയും പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം വരുന്നത്.
No comments
Post a Comment