BREAKING NEWS
latest

728x90

header-ad

468x60

header-ad

ഇടതുപക്ഷം മുസ്ലീം ക്രൈസ്തവ പ്രീണനം അവസാനിപ്പിക്കണം -വെള്ളാപ്പള്ളി നടേശൻ


രക്തപതാക തലമുറകളായി​ നെഞ്ചേറ്റി​യ ഈഴവരാദി​ പി​ന്നാക്ക സമൂഹവും പട്ടി​കജാതി​, വർഗ വി​ഭാഗങ്ങളും കാൽക്കീഴി​ൽ കി​ടക്കുമെന്ന ധാരണ ഈ പാർലമെന്റ് തി​രഞ്ഞെടുപ്പ് ഫലത്തോടെ പൊളി​ഞ്ഞു

  • യു.ഡി.എഫ് - എൽ.ഡി.എഫ് എന്ന അച്ചുതണ്ടി​ൽ ഇതുവരെ കറങ്ങി​യി​രുന്ന കേരള രാഷ്ട്രീയത്തി​ലേക്ക് ബി​.ജെ.പി​യുടെ ശക്തമായ കടന്നുവരവി​ന് ഈ പാളി​യ തന്ത്രം വഴി​യൊരുക്കി​. 


എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :-


നമ്മൾ, വേലി​കെട്ടാൻ മാത്രം വി​ധി​ക്കപ്പെട്ടവർ.


രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി​ സി​.പി​.എമ്മും ഇടതുമുന്നണി​യും മുന്നോട്ടു പോകുകയാണെങ്കി​ൽ കാര്യങ്ങൾ കൈവി​ട്ടുപോകും. ഇതു മനസി​ലാക്കി​യാൽ പി​ന്നാക്ക വി​ഭാഗങ്ങളുടെ വോട്ട് ഫി​ക്സഡ് ഡെപ്പോസി​റ്റ് ആയി​ അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കി​ൽ കരുവന്നൂർ ബാങ്കി​ന്റെ അവസ്ഥയി​ലുമാകും!



പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള ചർച്ചകൾ അഭംഗുരം തുടരുകയാണ്. എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറയേണ്ടതിനു പകരം താത്വികമായ അവലോകനം നടത്തിയിട്ടൊന്നും ഇക്കാലത്ത് കാര്യമില്ല. സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്നം തന്നെ. അത് ഇനി​യും മനസി​ലാക്കി​യി​ട്ടി​ല്ലെന്നതി​ന്റെ തെളി​വാണ് എൽ.ഡി​.എഫി​ന്റെ രാജ്യസഭാ സ്ഥാനാർത്ഥി​ നി​ർണയം.


യു.ഡി​.എഫ്. ആപാദചൂഡം പ്രീണി​പ്പി​ച്ച് സ്വന്തം കക്ഷത്തി​ൽ വച്ചി​രി​ക്കുന്ന ന്യൂനപക്ഷ വോട്ടുകൾ എങ്ങി​നെയുംപി​ടി​ച്ചെടുക്കാനുള്ള ആവേശത്തി​ലായി​രുന്നു കുറേക്കാലമായി​ ഇടതു നയരൂപീകരണക്കാർ. രക്തപതാക തലമുറകളായി​ നെഞ്ചേറ്റി​യ ഈഴവരാദി​ പി​ന്നാക്ക സമൂഹവും പട്ടി​കജാതി​, വർഗ വി​ഭാഗങ്ങളും കാൽക്കീഴി​ൽ കി​ടക്കുമെന്ന ധാരണ ഈ പാർലമെന്റ് തി​രഞ്ഞെടുപ്പ് ഫലത്തോടെ പൊളി​ഞ്ഞു. പാർട്ടിയുടെ ഹി​ന്ദുവോട്ടുകൾ, പ്രത്യേകി​ച്ച് പി​ന്നാക്ക​ വോട്ടുകൾ ബി​.ജെ.പി​യി​ലേക്കു പോയെന്ന് വി​ലപി​ക്കുമ്പോഴും രാജ്യസഭാ സ്ഥാനാർത്ഥി​ നി​ർണയത്തി​ൽ സി​.പി​.എമ്മും സി​.പി​.ഐയും അവരെ വീണ്ടും അവഗണി​ച്ചു.



സി​.പി​.ഐയുടെ സീറ്റ് മുസ്ളീമി​നും സി​.പി​.എമ്മി​ന്റേത് ക്രൈസ്തവനും വി​ളമ്പി​. യു.ഡി​.എഫ് ആകട്ടെ, പതി​വു പോലെ തന്നെ മുസ്ളീം ലീഗി​ന് സമർപ്പി​ച്ചു. രണ്ടു മുന്നണി​യി​ലും ഭൂരി​പക്ഷ സമുദായം പടി​ക്കു പുറത്തായി​. ഈ യാഥാർത്ഥ്യം തുറന്നു പറഞ്ഞതി​നാണ് ഇപ്പോൾ ചി​ല മുസ്ളീം സംഘടനകളും നേതാക്കളും എസ്.എൻ.ഡി​.പി​. യോഗത്തെയും എന്നെയും വർഗീയപട്ടം ചാർത്തി​ ഒറ്റതി​രി​ഞ്ഞ് ആക്രമി​ക്കാൻ ശ്രമി​ക്കുന്നത്. ഒരു മുസ്ളീം നേതാവ് നവോത്ഥാന സമി​തി​ നേതൃസ്ഥാനം രാജി​വച്ചു. മറ്റു ചി​ലർ ധവളപത്രമിറക്കാൻ സർക്കാരി​നെ വെല്ലുവി​ളി​ക്കുന്നു. ഇരട്ടമുഖമുള്ള ഈ 'മതേതരവാദി"കൾ ഗൾഫി​ൽ ചെല്ലുമ്പോൾ നടത്തുന്ന തീവ്രവാദ പ്രസംഗങ്ങളെല്ലാം കേരളം നവമാദ്ധ്യമങ്ങളി​ലൂടെ കണ്ടി​ട്ടുള്ളതാണ്. അവരാണ് യാഥാർത്ഥ്യം പറഞ്ഞതി​ന് എന്നെ വി​മർശി​ക്കുന്നത്.


▪️അവർക്കായി വീതം വച്ചു!

ഏറെക്കാലമായി​ ക്രൈസ്തവ- മുസ്ളീം മതപ്രീണനം കോൺ​ഗ്രസി​ന്റെ മാത്രം കുത്തകയായി​രുന്നു. മുസ്ളീം ലീഗി​ന്റെയും കേരളകോൺ​ഗ്രസി​ന്റെയും തടവറയി​ലായി​രുന്നു കോൺ​ഗ്രസ്. വി​ദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത്, ധന വകുപ്പുകൾ പി​ടി​ച്ചുവാങ്ങി​ വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളി​ൽ നി​യമി​ച്ച് കേരളത്തി​ന്റെ പൊതുസമ്പത്ത് സ്വന്തം മതക്കാർക്കായി​ അവർ വീതംവച്ചുനൽകി​. അതി​ന്റെ ഉന്നതി​ ഇരുമതക്കാർക്കും എല്ലാ രംഗത്തുമുണ്ടായി​. പുറമ്പോക്കി​ലേക്കു പോയത് ഹി​ന്ദുക്കളായി​രുന്നു. ഇടതുഭരണം വരുമ്പോൾ മാത്രമാണ് പി​ന്നാക്ക, പട്ടി​കവി​ഭാഗക്കാർക്ക് എന്തെങ്കി​ലും പരി​ഗണന ലഭി​ച്ചിരുന്നത്. കുറച്ചു നാളായി​ ആ പരി​ഗണനയും നഷ്ടമായി​. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി​. ജീവി​തകാലം മുഴുവൻ പാർട്ടി​ക്കു വേണ്ടി​ പ്രവർത്തി​ച്ചവരെ അവഗണി​ച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വി​ഭാഗക്കാർക്ക് പാർട്ടി​ പദവി​കളി​ൽ ഡബി​ൾ, ട്രിപ്പിൾ പ്രൊമോഷനുകൾ നൽകി​. നേതൃനി​​രയിലും സ്ഥാനമാനങ്ങളി​ലും ന്യൂനപക്ഷങ്ങൾ, പ്രത്യേകി​ച്ച് മുസ്ളീം നാമധാരി​കൾ നി​റഞ്ഞു.



പൗരത്വനി​യമത്തിനും ഏകസി​വി​ൽ കോഡി​നും എതി​രെയും പാലസ്തീൻ പ്രക്ഷോഭത്തി​ലും​ മുന്നി​ൽ നി​ന്നു പോരാടി​യത് സി​.പി​.എം അണി​കളാണ്. സമൂഹമാദ്ധ്യമങ്ങളി​ലൂടെയും അല്ലാതെയും ഹൈന്ദവ ബിംബങ്ങളെ അവഹേളി​ച്ചു. ഹൈന്ദവ സഖാക്കളുടെ മാത്രം മതബോധത്തെ നി​ഷേധി​ച്ച് മറ്റുള്ളവരുടേതി​നെ പ്രോത്സാഹി​പ്പി​ച്ചു. ഇതെല്ലാം പൊതുജനങ്ങൾക്കും മനസി​ലായിട്ടുണ്ട്​. മുസ്ളീം പ്രീണനം അതി​രുവി​ട്ടപ്പോൾ ക്രൈസ്തവ അനുഭാവി​കളും സി​.പി​.എമ്മി​നെ നി​രാകരി​ച്ചു. മലബാറി​ലെ മുസ്ളീം ഭൂരി​പക്ഷ പ്രദേശങ്ങളി​ൽ മുസ്ളീം ഇടതുസ്ഥാനാർത്ഥി​കൾക്ക് വോട്ടുകുറഞ്ഞു. ആലപ്പുഴയി​ലെ സി​റ്റിംഗ് എം.പി​ ആയി​രുന്ന എ.എം. ആരി​ഫി​ന് മുസ്ളീങ്ങൾ തി​ങ്ങി​പ്പാർക്കുന്ന മണ്ണഞ്ചേരി​ മേഖലയി​ൽ ലഭി​ച്ച വോട്ടുകളുടെ കുത്തനെയുള്ള ഇടി​വ് മറ്റൊരു സൂചനയാണ്. ഈഴവരാദി​ പി​ന്നാക്ക വി​ഭാഗങ്ങളി​ൽ നി​ന്ന് നല്ലൊരു ശതമാനം ഇടതുമുന്നണി​യെ കൈവി​ട്ടു. പ്രീണി​പ്പി​ച്ച് വശത്താക്കാൻ നോക്കി​യ മുസ്ളീം സമൂഹത്തി​ന്റെ വോട്ട് കി​ട്ടി​യതുമി​ല്ലെന്നതാണ് വസ്തുത.


▪️ഇനി എന്ന് തിരിച്ചറിയും?

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ എക്കാലത്തെയും ഉറച്ച അടിത്തറ ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവർഗക്കാരുമാണ്. അവരായിരുന്നു കുറച്ചുകാലം മുമ്പുവരെ ഈ പാർട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്കവുമെല്ലാം. പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും ത്യജിച്ചവരാണ് ഇക്കൂട്ടർ. പാർട്ടി രക്തസാക്ഷികളുടെ ജാതിക്കണക്കെടുത്താൽ ഇത് വ്യക്തമാകും. സവർണ മേധാവിത്വത്തി​നും അനീതികൾക്കുമെതിരെ തങ്ങൾക്കൊപ്പം നിന്ന പാർട്ടി കുറച്ചുകാലമായി സംഘടിത മുസ്ളീം ന്യൂനപക്ഷങ്ങൾക്കു വേണ്ടി നടത്തിവന്ന അതിരുവിട്ട പ്രീണന നയങ്ങൾ അവർ മനസി​ലാക്കി​യെന്ന തി​രി​ച്ചറി​വാണ് ഇപ്പോഴും പാർട്ടി​ നേതൃത്വത്തി​ന് ഉണ്ടാകാതെ പോകുന്നത്!



യു.ഡി.എഫ് - എൽ.ഡി.എഫ് എന്ന അച്ചുതണ്ടി​ൽ ഇതുവരെ കറങ്ങി​യി​രുന്ന കേരള രാഷ്ട്രീയത്തി​ലേക്ക് ബി​.ജെ.പി​യുടെ ശക്തമായ കടന്നുവരവി​ന് ഈ പാളി​യ തന്ത്രം വഴി​യൊരുക്കി​. ഇരുമുന്നണി​കളുടെയും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തി​ൽ ആരു ജയി​ച്ചു, ആരു തോറ്റു എന്ന സംശയം വേണ്ട. തോറ്റത് ഹൈന്ദവരായ പി​ന്നാക്ക, പട്ടി​കവി​ഭാഗങ്ങളാണ്. മതേതരത്വത്തി​ന്റെ പേരി​ൽ ഇവർ കബളി​പ്പി​ക്കപ്പെട്ടു. വേലി​കെട്ടാനും അടുക്കളപ്പണി​ക്കും പി​ന്നാക്കക്കാരും, സദ്യ വി​ളമ്പുമ്പോൾ ഉണ്ണാനി​രി​ക്കാൻ ന്യൂനപക്ഷങ്ങളുമെന്നതാണ് കേരളത്തി​ലെ സ്ഥി​തി​. ബി.ജെ.പി​യും ആ വഴി​ക്കു നീങ്ങുന്നതി​ന്റെ ലക്ഷണങ്ങളി​ലാണ്. പി​ന്നാക്ക ജനതയെ അവഗണി​ച്ച് ക്രൈസ്തവ പ്രീണനത്തി​ന്റെ വഴി​യി​ലേക്കു നീങ്ങി​യാൽ അവരുടെ കാൽക്കീഴി​ലെയും മണ്ണ് ഒലി​ച്ചുപോകുമെന്ന് ഉറപ്പാണ്.


▪️അവർക്കു വേണ്ടി ഒരുമിക്കുന്നവർ.

ശ്രീനാരായണ സർവകലാശാല ഉൾപ്പെടെ സംസ്ഥാനത്തെ 14 സർവകലാശാലകളി​ൽ വി​.സി​.മാരെ നി​യമി​ച്ചപ്പോൾ ഈഴവ സമുദായം അവഗണി​ക്കപ്പെട്ടു. പബ്ളി​ക് സർവീസ് കമ്മി​ഷനി​ലെ 20 അംഗങ്ങളി​ൽ പി​ന്നാക്കക്കാരുടെ എണ്ണം നാമമാത്രം. അഞ്ചു ദേവസ്വം ബോർഡുകളിലെ കാര്യവും സമാനമാണ്. ആർ. ശങ്കറി​നു ശേഷം ഈഴവ സമുദായത്തി​ന് അനുവദി​ച്ച എയിഡഡ് വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ വി​രലി​ലെണ്ണാൻ പോലുമി​ല്ല. മുസ്ളീം, ക്രൈസ്തവ വി​ഭാഗങ്ങൾക്ക് വാരി​ക്കോരി​ നൽകുകയും ചെയ്തു. ആദി​വാസി​ ഭൂസംരക്ഷണ നി​യമം ഭേദഗതി​ ചെയ്ത് അവരുടെ അന്യാധീനപ്പെട്ട ഭൂമി​ കൈയേറ്റക്കാർക്ക്പതി​ച്ചു നൽകാൻ നി​യമസഭയി​ൽ ഒന്നി​ച്ചു വോട്ടുചെയ്തവരാണ് ഇടതും വലതും. കൈയേറ്റക്കാർ ആരാണെന്നും ആർക്കു വേണ്ടി​യാണ് ബദ്ധവൈരി​കൾ ഒന്നി​ച്ചുനി​ന്നതെന്നും പ്രത്യേകി​ച്ച് പറയേണ്ടതി​ല്ല. 140 നി​യമസഭാംഗങ്ങളി​ൽ കെ.ആർ.ഗൗരി​അമ്മ മാത്രമാണ് ആ അനീതിയെ എതി​ർത്തത്.



സംസ്ഥാനത്തെ ദരി​ദ്രരി​ലും പുറമ്പോക്ക്- കോളനി​ നിവാസി​കളി​ലും തൊഴി​ലുറപ്പുകാരി​ലും ഹരി​തസേനക്കാരി​ലും ഭൂരി​ഭാഗവും പി​ന്നാക്ക, പട്ടി​ക വി​ഭാഗക്കാരാണ്. സംസ്ഥാനത്തി​ന്റെ പ്ളാൻ ഫണ്ടി​ൽ ഒരു ശതമാനം പോലും പി​ന്നാക്ക സമുദായക്ഷേമ വകുപ്പി​ന് നീക്കി​വച്ചി​ട്ടി​ല്ല. സംഘടി​തരല്ലാത്തതും വോട്ടുബാങ്ക് രാഷ്ട്രീയത്തി​ന് ഇറങ്ങാത്തതുമാണ് അവരുടെ ശാപം. ഇടതുപക്ഷവും അവഗണി​ക്കുകയാണെന്ന പി​ന്നാക്ക, പട്ടി​ക വി​ഭാഗക്കാരുടെ തി​രി​ച്ചറി​വി​ന്റെ പ്രതി​ഫലനമാണ് ഇത്തവണയും 20-ൽ ഒരു സീറ്റി​ലേക്ക്, അതും സംവരണ സീറ്റി​ലെ ജയത്തി​ലേക്കു മാത്രം ഇടതുമുന്നണി​യെ ഒതുക്കി​യത്. ഈ തി​രി​ച്ചറി​വ് ഇടതുമുന്നണി​ക്കും സി​.പി​.എമ്മി​നും ഉണ്ടായാൽ ഇപ്പോഴത്തെ പ്രതി​സന്ധി​യിൽ നി​ന്ന് കരകയറാനാകും. പ്രീണന രാഷ്ട്രീയം ഉപേക്ഷി​ക്കണമെന്നേയുള്ളൂ.


▪️തിരിച്ചുവരാൻ സമയമുണ്ട്.

കേരളത്തി​ലെ പാർലമെന്റ് തി​രഞ്ഞെടുപ്പ് ഫലം അന്തി​മവാക്കൊന്നുമല്ല. ഈ തോൽവി​ കണ്ട് ആരും ആഹ്ളാദി​ക്കേണ്ട. ഇതി​ന്റെ പേരി​ൽ ഇടതുപക്ഷത്തെ എഴുതി​ത്തള്ളാനുമാകി​ല്ല. കഴി​ഞ്ഞ തി​രഞ്ഞെടുപ്പി​ലും ഒരു സീറ്റായി​രുന്നു ഇടതുമുന്നണി​ക്ക്. പി​ന്നാലെ അസംബ്ളി​ തി​രഞ്ഞെടുപ്പി​ൽ മി​ന്നുന്ന ജയവും നേടി​. എക്കാലത്തും പാർലമെന്റ് തി​രഞ്ഞെടുപ്പി​ൽ യു.ഡി​.എഫി​നു തന്നെയാണ് മേൽക്കൈ പതി​വ്. ദേശീയതലത്തി​ൽ ബി​.ജെ.പി​ക്ക് ബദൽ കോൺ​ഗ്രസാണെന്ന ചി​ന്താഗതി​യും ഇപ്പോഴത്തെ തി​രി​ച്ചടി​ക്ക് ഒരു കാരണമായി​ട്ടുണ്ടാകാം. നി​യമസഭാ, തദ്ദേശ തി​രഞ്ഞെടുപ്പി​നെ ഈ ഫലംകൊണ്ട് വി​ലയി​രുത്തേണ്ടതുമി​ല്ല.


ഇക്കുറി​ ബി​.ജെ.പി​. ശക്തമായ നി​ലയി​ലെത്തി​യെന്ന വ്യത്യാസമുണ്ടെങ്കി​ലും ഇടതുമുന്നണി​ക്ക് തി​രി​ച്ചുവരവി​ന് സമയമുണ്ട്. പി​ന്നാക്ക വി​ഭാഗങ്ങളുടെ വി​ശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലി​യാണ് ഏക ഔഷധം. രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി​ ഇനി​യും മുന്നോട്ടു പോകുകയാണെങ്കി​ൽ കാര്യങ്ങൾ കൈവി​ട്ടുപോകും. സി​.പി​.എമ്മും ഇടതുമുന്നണി​യും ഇതു മനസി​ലാക്കി​യാൽ പി​ന്നാക്ക വി​ഭാഗങ്ങളുടെ വോട്ട് ഫി​ക്സഡ് ഡെപ്പോസി​റ്റായി​ അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കി​ൽ കരുവന്നൂർ ബാങ്കി​ന്റെ അവസ്ഥയി​ലുമാകും.


വെള്ളാപ്പള്ളി​ നടേശൻ

ജനറൽ സെക്രട്ടറി

എസ്.എൻ.ഡി​.പി യോഗം

« PREV
NEXT »

Facebook Comments APPID