എരുമേലി: ചാത്തന്തറ കാഞ്ഞിരക്കാട്ട് ഷിജോ ചികിത്സാ സഹായനിധിയിലേക്ക് എരുമേലി എസ് എൻ ഡി പി യൂണിയൻ രണ്ട് ലക്ഷം രൂപ സമാഹരിച്ചു.യൂണിയൻ ചെയർമാൻ കെ.പദ്‌മകുമാർ സഹായനിധി ചാത്തൻതറ ശാഖയോഗത്തിനു നൽകി.
യൂണിയൻ കൺവീനർ ബ്രഷ്നേവ് പി.എസ്., ബോർഡ് മെമ്പർ എം.വി.അജിത്കുമാർ,യൂണിയൻ കൗൺസിൽ അംഗങ്ങളായ സന്തോഷ് പാലമൂട്ടിൽ, സുരേഷ് കെ.കെ, സാബു നിരവേൽ, യൂത്ത് മൂവ്മെൻറ് യൂണിയൻ ചെയർമാൻ സി.എസ്. ഉണ്ണികൃഷ്ണൻ, മുക്കൂട്ടുതറ ശാഖാ സെക്രട്ടറി ഷെനോ ഇ.എസ്, ചാത്തൻ തറ ശാഖാ പ്രസിഡണ്ട് പി.കെ സുകുമാരൻ, വൈസ് പ്രസിഡണ്ട് രാജേഷ് ടി.ബി, സെക്രട്ടറി മധു എന്നിവർ സന്നിഹിതരായിരുന്നു.
No comments
Post a Comment