BREAKING NEWS
latest

728x90

header-ad

468x60

header-ad

ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി; മൂന്നാം നിലയിൽനിന്നു താഴേക്കു വീണ യുവതിക്ക് ദാരുണാന്ത്യം

 


ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് യുവതി മരിച്ചു. ഇന്തോനീഷ്യയിലെ പോണ്ടിയാനകിൽ നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 22കാരിയായ യുവതി മുഖം തുടയ്ക്കാനായി ടവൽ എടുക്കുമ്പോൾ ബാലൻസ് തെറ്റി തുറന്നുകിടന്ന ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീഴുന്നതാണ് വിഡിയോയിലുള്ളത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.



വീഴുമ്പോൾ ജനലിൽ പിടിക്കാൻ യുവതി ശ്രമിച്ചെങ്കിലും മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്ക് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺസുഹൃത്തിനോടൊപ്പമാണ് യുവതി ജിമ്മിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആൺസുഹൃത്ത് രണ്ടാംനിലയിൽ വ്യായാമം ചെയ്യുമ്പോഴാണ് യുവതി മൂന്നാം നിലയിൽനിന്ന് വീണത്.



ട്രെഡ്മില്ലും ജനലുമായി 60 സെൻ്റീമീറ്റർ മാത്രമാണ് അകലം ഉണ്ടായിരുന്നത്. അപകടകരമായ രീതിയിലാണ് ട്രെഡ്മ‌ിൽ സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനൽ തുറക്കരുതെന്ന് ജിം അധികൃതർ സ്‌റ്റിക്കർ പതിച്ചിരുന്നെങ്കിലും അവ ഇളകിപോയിരുന്നതായി കണ്ടെത്തി. അപകടം നടക്കുന്ന സമയത്ത് ജിമ്മിലെ പരിശീലകൻ മറ്റൊരു ഭാഗത്തായിരുന്നു. ജിം മൂന്നു ദിവസത്തേക്ക് അടച്ചു. ജിമ്മിൻ്റെ പ്രവർത്തനത്തെക്കുറിച്ചും പെർമിറ്റിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു






« PREV
NEXT »

Facebook Comments APPID