സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ഫോറന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചാല്‍ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി പ്രതി രംഗത്തെത്തിയത്.
പ്രതിയുടെ ആവശ്യം പരിഗണിച്ചതോടെ കോടതി നിർദ്ദേശ പ്രകാരമായിരിക്കും പിന്നീടുള്ള നടപടിക്രമങ്ങൾ. കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും മൊഴികളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.
ഗാർഹികപീഡനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയെങ്കിലും പിന്നീട് പരാതിക്കാരി തന്നെ പറഞ്ഞതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. എന്നാൽ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.
No comments
Post a Comment