BREAKING NEWS
latest

728x90

header-ad

468x60

header-ad

'കേരള' ഇനി 'കേരളം';പ്രമേയം ഏകകണ്ഠേന പാസാക്കി നിയമസഭ.

സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. 'കേരള' എന്നുള്ളത് 'കേരളം' എന്നാക്കി മാറ്റണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
ഭരണഘടന അനുസരിച്ച് ഈ വിഷയത്തിലുള്ള നടപടികൾ ക്രമങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് നിയമസഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും.
« PREV
NEXT »

Facebook Comments APPID