BREAKING NEWS
latest

728x90

header-ad

468x60

header-ad

വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റി; വിവിധ സർവ്വകലാശാലകളിലായി വൈസ് ചാൻസിലർമാരെ നിയമിക്കാനൊരുങ്ങി.

സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലായി വൈസ് ചാൻസിലർമാരെ നിയമിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടാണ് തുടക്കമിട്ടത്. നിയമനം നടത്താൻ പോകുന്നത് കേരള, എം ജി, ഫിഷറീസ്, അഗ്രികൾച്ചർ, കെ ടി യു, മലയാളം സർവ്വകലാശാലകളിലേക്ക് ആയിരിക്കും. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസിലറുടെയും നോമിനികളാണുളളത്. നിലവിൽ കമ്മിറ്റിയിൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. 

ഗവർണറുടെ നിലപാടുകളിൽ സർക്കാർ കോടതിയെ വരെ സമീപിച്ച നിലപാടിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം നിലയ്ക്ക് വിസി നിയമനത്തിൽ ഗവർണർ മുന്നിട്ടിറങ്ങുമ്പോൾ രാജ്ഭവൻ വിഞാപനത്തിന് പിന്നാലെ സർക്കാർ നീക്കമെന്തായിരിക്കുമെന്നാണ് ചർച്ചയാകുന്നത്. 
വിഞാപനം ഓരോ സർവകലാശാല സിണ്ടിക്കേറ്റുകളും കോടതിയിൽ ചോദ്യം ചെയ്യാനും സാധ്യതയുള്ളതായാണ് വിലയിരുത്തൽ. അതെ സമയം വി സി മാർ ഇല്ലാതെ ഒരു വർഷത്തോളമായ സാഹചര്യത്തിൽ ഹൈകോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവൻ നിലപാട്. 

ബില്ലുകളിൽ നടപടിയെടുക്കാത്തതടക്കം ഗവർണറുടെ നടപടിക്കെതിരെ സർക്കാർ പലതവണ രംഗത്തെത്തിയിരുന്നുപ. ഇത് ഭരണഘടന വിരുദ്ധമാണെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാർ. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. നേരത്തെ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ സമീപനം ജനാധാപത്യത്തിൻ്റെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ബില്ലുകലളിലുള്ള ഗവർണർ നിലപാടിനെതിരെ കോടതിയിലേക്ക് വരെ എത്താൻ തയ്യാറായ സ്ഥിതിക്ക് വിസി നിയമനത്തിലും ഗവർണർക്കെതിരെ സർക്കാർ രംഗത്തെത്തും എന്നതാണ് വിലയിരുത്തൽ.
« PREV
NEXT »

Facebook Comments APPID