മന്ത്രി ഒ.ആർ. കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് ഒന്നിച്ച് സർക്കാരും ഗവർണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.
മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം രാജ്‌ഭവനിൽ നടന്ന ചായ സത്കാരത്തിൽ നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് വലിയ ചർച്ചയായിരുന്നു.
സർക്കാർ - ഗവർണർ പോരിൻ്റെ തുടർച്ചയെന്നോണമായിരുന്നു അന്ന് ഇത് വിലയിരുത്തപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയും ഗവർണറും മുഖാമുഖം നോക്കാതെ പരസ്പരം അഭിവാദ്യം ചെയ്യാതെയായിരുന്നു ചടങ്ങിൽ പങ്കെടത്തത്. ഏഴ് മിനിറ്റോളം നീണ്ടും നിന്ന ചടങ്ങിൽ, പരസ്‌പരം നോക്കുക പോലും ചെയ്തില്ലെന്ന് മാത്രമല്ല ഇരുവരുടേയും ശരീര ഭാഷയിൽ തന്നെ അന്ന് അകലച വ്യക്തമായിരുന്നു.
No comments
Post a Comment