ഇട ചോറ്റി ശ്രീ. സരസ്വതീ ദേവിക്ഷേത്ര സന്നിധിയിൽ വിദ്യാവിജയാർച്ചന പൂജയും പഠനോപകരണ വിതരണവും , ട്രസ്റ്റിൻ്റെ കീഴിലുള്ള സംസ്കൃത പാഠശാലയിൽ നിന്നും പരീക്ഷ പാസായവർക്കുള്ള സംസ്കൃത വിദ്യാപീഠത്തിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
വിദ്യാദേവതയുടെ അനുഗ്രഹ സിദ്ധി ലഭിക്കുന്നതിനായി നടത്തിയ അർച്ചനയിൽ നൂറ് കണക്കിന് കുട്ടികളും മാതാപിതാക്കന്മാരും പങ്കെടുത്തു.
ക്ഷേത്രാചാര്യനും മുഖ്യകാര്യദർശിയും മൂകാംബികാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ശ്രീമദ് തീർത്ഥപാദസ്വാമികൾ വിദ്യാവിജയ ചർച്ചനാ സൂക്തങ്ങൾ ചൊല്ലി കൊടുത്തു.
സംസ്കൃതപണ്ഡിതൻ പൊൻകുന്നം മനോജ് ശാസ്ത്രികൾ, ആത്മീയ പ്രഭാഷകൻ പുരുക്ഷോത്തമ സ്വാമികൾ എന്നിവർ സൂക്താവർത്തനം ചൊല്ലി'
ട്രസ്റ്റ് രക്ഷാധികാരി പാലാ പരമേശ്വരൻ, സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി,ഏന്തയാർ സുധാകരൻ, ഡോ.ഗീതാ അനിയൻ, ചന്ദ്രബാബു, രാകേഷ്കുമാർ, സുനിൽകുമാർ, അച്ചു, വിജയൻ ഇടയോറ്റി എന്നിവർ ആശംസകളർപിച്ചു.
No comments
Post a Comment