BREAKING NEWS
latest

728x90

header-ad

468x60

header-ad

ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്നവിധം വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗർമാർ അടക്കമുള്ളവർക്കെതിരേ നടപടിക്ക്‌ ഉത്തരവിട്ട് ഹൈക്കോടതി.

വാഹനങ്ങളുടെ കാബിനില്‍കയറി, ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്നവിധം വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗർമാർ അടക്കമുള്ളവർക്കെതിരേ നടപടിക്ക്‌ ഉത്തരവിട്ട് ഹൈക്കോടതി.

റോഡ് സുരക്ഷാനിയമപ്രകാരം നടപടിയെടുക്കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണിത്. 
മോട്ടോർവാഹന നിയമത്തിന് വിരുദ്ധമായകാര്യങ്ങള്‍ യുട്യൂബിലും മറ്റും വ്ലോഗർമാർ അപ്‌ലോഡ് ചെയ്യുന്നത് നീക്കാനായി ഉദ്യോഗസ്ഥർ അത് റിപ്പോർട്ട് ചെയ്യണം. വാഹനങ്ങള്‍ വലിയതോതില്‍ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർവാഹനനിയമം 190 (2) വകുപ്പുപ്രകാരം സസ്പെൻഡ് ചെയ്യുകയും ഉടമകള്‍ക്ക് 5000 രൂപ പിഴചുമത്തുകയുംവേണം. രൂപമാറ്റംവരുത്തിയ വാഹനങ്ങളുടെ ആർ.സി. സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോവേണം. ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത്, അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി തുടർനടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു.
വിഷയം വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
ശബ്ദ, വായു മലിനീകരണം നടത്തുന്ന കോണ്‍ട്രാക്‌ട് കാരേജുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമെതിരേ ഗതാഗത കമ്മിഷണർ നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
« PREV
NEXT »

Facebook Comments APPID