ഇരിങ്ങാലക്കുടയിൽ മുത്തച്‌ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേൽപ്പിച്ചു. വീട്ടിലെ വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിൽ. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് (79) വെട്ടേറ്റത്. ശ്രീകുമാർ ലഹരിയിലാണു മുത്തച്‌ഛനെ ആക്രമിച്ചതെന്നാണു വിവരം.
വളർത്തു പൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ശ്രീകുമാർ വീട്ടിലെ കത്തി ഉപയോഗിച്ചാണ് കേശവനെ ആക്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവന്റെ ആരോഗ്യനില ഗുരുതരമാണ്.
ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമ കേസിൽ പ്രതിയാണ് ശ്രീകുമാർ.
No comments
Post a Comment