സുരേഷ് ഗോപിയും കുടുംബവും അനുഗ്രഹം തേടി തിങ്കളാഴ്ചയാണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ ക്ഷേത്രത്തിലെത്തിയത്. പൂവൻപാറമല ക്ഷേത്രം, പഞ്ച തീർത്ഥ പരാശക്തി സ്ഥാനം എന്നിവിടങ്ങളിൽ ദർശനം നടത്തിയ അദ്ദേഹത്തിന് ഒപ്പം ഭാര്യ രാധിക മകൻ ഗോകുൽ എന്നിവരുമുണ്ടായിരുന്നു.
സ്വകാര്യ സന്ദർശനമാണെന്നും കേന്ദ്രത്തിൽ മോദിജി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും തൃശൂരിൽ തൻ്റെ ജയം ഉറപ്പാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബി ജെ പി നേതാവ് വി സി അജിയും പ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
No comments
Post a Comment