"കേരളം- നമ്മുടെ നൂറുകണക്കിനു പ്രവർത്തകരെ ബലികൊടുത്തു. അത് യു.ഡി.എഫായാലും എൽ.ഡി.എഫായാലും, എല്ലാവരും നമ്മുടെ പ്രവർത്തകരോട് ചെയ്തത് ജമ്മു കശ്മീരിലേതിനേക്കാൾ കൂടുതലാണ്. ഒരുപാട് കാലമായി കേരളത്തിൽ വിജയം കണ്ടിരുന്നില്ല. തലമുറകൾ കഴിഞ്ഞ്, ഇന്ന് ആദ്യമായി കേരളത്തിൽ നിന്നുള്ള നമ്മുടെ പ്രതിനിധി പാർലമെൻ്റിൽ വന്നു. ഇത് അഭിനമാന നിമിഷമാണ്." അദ്ദഹം പറഞ്ഞു.
"ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായ ഒരു കാര്യം ഞാൻ സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയിൽ എൻഡിഎ പുതിയ രാഷ്ട്രീയം കാണിച്ചു. കർണാടകയിലും തെലങ്കാനയിലും അവരുടെ സർക്കാരുകൾ രൂപീകൃതമായിരുന്നു. രണ്ടിടത്തും ആളുകൾ ആശയക്കുഴപ്പത്തിൽ നിന്ന് പുറത്തിറങ്ങി. അവിടെ നിന്നും നമ്മുടെ പ്രതിനിധികൾ വിജയിച്ചു." അദ്ദേഹം കൂട്ടിച്ചേർത്തു.
No comments
Post a Comment