മുണ്ടക്കയം റ്റി ആർആൻഡ് റ്റീ കുപ്പകയം എൽ പി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം സഞ്ചാരസാഹിത്യകാരനും കവിയുമായ രവീന്ദ്രൻ എരുമേലി സ്കൂൾ പ്രവേശനോത്സവഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
"ആത്മീയതയിൽ നിന്നും ഭൗതീകത വളർത്തണ"മെന്ന് ശ്രീമൂകാംബിക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ശ്രീ സരസ്വതി ദേവിക്ഷേത്രം മുഖ്യകാര്യദർശിയുമായ ശ്രീമദ് സരസ്വതീ തീർത്ഥപാദസ്വാമികൾ പ്രഭാഷണത്തിൽ നിർദ്ദേശിച്ചു.
കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമും സ്വാമികൾ വിതരണം ചെയ്തു. മന്ദാര പുഷ്പച്ചെടി കുട്ടികൾക്കും അദ്ധ്യാപകർക്കും സുനിൽ സുരേന്ദ്രൻ വിതരണം ചെയ്തു.
പി.റ്റി.എ വൈസ് പ്രസിഡൻ്റ് രതീഷ് രാജു, റ്റീച്ചർ ഇൻ ചാർജ് ധന്യ അരുൺ, അദ്ധ്യാപകരായ ആശ ഇന്ദുമോൻ, റെജി എം.എസ്. ഏന്തയാർ എ.കെ. സുധാകരൻസർ, വർഗീസ് സർ, എസ്റ്റേറ്റ് അസ്സി. സൂപ്പർവൈസർ ഡിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
No comments
Post a Comment