ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്ടിലേക്ക് കടക്കുന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്‌റ്റ് വാഹനങ്ങൾ നവംബർ ഒന്ന് മുതൽ ഒരു സീറ്റിന് 4,000 രൂപ ക്വാർട്ടർലി നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വരുമെന്ന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് ഗണേഷ് കുമാർ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി രംഗത്ത് വന്നത്.
തമിഴ്‌നാട് സർക്കാർ 4000 രൂപ കെഎസ്ആർടിസി ബസുകൾക്ക് മുന്നറിയിപ്പില്ലാതെ നികുതി ഈടാക്കിയാൽ തമിഴ്‌നാടിന്റെ വണ്ടി കേരളവും പിടിക്കുമെന്ന് ഗണേഷ് പറഞ്ഞു. ഓൾ ഇന്ത്യ പെർമിറ്റ് നികുതി നിലനിൽക്കെയാണ് ഇപ്പോൾ പുതിയ പരിഷ്‌കാരവുമായി തമിഴ്‌നാട് സർക്കാർ രംഗത്ത് വന്നിരിക്കുന്നത്, ഇതാണ് വിമർശനത്തിന് ഇടയാക്കുന്നത്.
അതേസമയം, കേരളത്തിൽ നിന്ന് പോവുന്ന ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾ തമിഴ്‌നാട്ടിൽ വിവിധ ഇടങ്ങളിൽ നിർത്തി ആളുകളെ കയറ്റുന്നതിനെതിരെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. ഇത്തരം ബസുകൾക്ക് തമിഴ്‌നാട് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെ ഇത്തരം ബസുകൾക്ക് പരിശോധന കർശനമാക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസവും തമിഴ്‌നാട്ടിൽ ആലപ്പുഴയിലേക്കുള്ള ബസ് തടഞ്ഞിരുന്നു. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഇന്നലെ പുലർച്ചെ 5.30ന് കോയമ്പത്തൂരിൽ വെച്ചാണ് തമിഴ്‌നാട് ആർടിഒ ഉദ്യോഗസ്ഥർ കല്ലട ബസ് തടഞ്ഞത്. യാത്രക്കാരെ വഴിയിൽ ഇറക്കി വിടുകയായിരുന്നു.
No comments
Post a Comment