കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിയുക്‌ത എംപി സുരേഷ്‌ഗോപി ഇതുവരെ ഡൽഹിക്ക് പുറപ്പെട്ടില്ല. 12.30ന് പോകുമെന്ന് സൂചനയുണ്ട്. 4 സിനിമകളിൽ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് പറഞ്ഞെന്നാണു വിവരം.
നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് സുരേഷ് ഗോപിയുള്ളത്. പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നാണു സൂചന. പ്രത്യയശാസ്ത്രപരമായി പാർട്ടി പ്രാധാന്യം കൽപിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യത കുറവാണ്.
No comments
Post a Comment