ഡോ:തോമസ് ഐസക്കിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ഉം അദ്ദേഹം കൊടുത്ത ഫോട്ടോയും ചുവടെ:-
മനോരമ സർവ്വേയെ തുടർന്ന് സംഘികൾ അർമാദത്തിലാണ്. പത്തനംതിട്ടയിൽ ഞാൻ മൂന്നാംസ്ഥാനത്ത് ആണത്രേ. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് അറിയാൻ പോകുന്ന കാര്യമല്ലേ. അതുകൊണ്ട് അത് അവിടെ നിൽക്കട്ടെ.
ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് ‘After June 4th’ എന്ന ക്യാപ്ഷനോടുകൂടി X-ൽ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്. ജൂൺ 4-ാം തീയതി കഴിഞ്ഞാൽ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്. സംഘിയുടെ ചിന്തയിൽ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി.
X-ൽ എന്റെ മറുപടി ഇതായിരുന്നു: ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാൻ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തിൽ പ്രവർത്തകനായി ഉണ്ടാകും.
കലവൂർ സ്കൂളിൽ സ്കൂൾ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്. അവിടെച്ചെന്ന ഞാൻ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്. ക്ലാസ് മുറികളും സ്കൂൾ പരിസരവുമെല്ലാം പരിപൂർണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു.
മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാൻ വൃത്തിയാക്കാൻ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ചില അധ്യാപകരും രക്ഷാകർത്താക്കളും കൂടെച്ചേർന്നു. തുടർന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി. എല്ലാവരുംകൂടി ടോയിലറ്റ് പരിപൂർണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്.
സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?
No comments
Post a Comment