ഒരിടവേളയക്ക് ശേഷം ആകാശ പാത നിയമസഭയിൽ വരെ ചർച്ചയായതിന് പിനാലെയാണ് കോട്ടയത്തെ സിപിഎം - കോൺഗ്രസ് പോര്. ആകാശപാത പൊളിച്ച് നീക്കുന്നതിനാണ് സർക്കാർ താത്പര്യമെന്നറിഞ്ഞതോടെ തിരുഞ്ചൂരിനെതിരെ ആഞ്ഞടിക്കുകയാണ് സിപിഎം.
തിരുവഞ്ചൂർ രാധകൃഷ്‌ണൻ അനവസരത്തിൽ അശാസ്ത്രീയമായി പണിത നിർമ്മിതിയാണ് ആകാശപാതയെന്നാണ് സിപിഎം പ്രചരണം. മാത്രമല്ല പദ്ധതിടെ സ്ഥലമേറ്റെടുപ്പ് മുതൽ ലിഫ്റ്റിൻ്റെ എണ്ണവും ആകാശപാതയിൽ എന്തിന് ആളുകൾ കയറണമെന്നത് വരെയുള്ള പത്ത് ചോദ്യങ്ങളും സിപിഎം ജില്ലാ നേതൃത്വം എംഎൽഎക്ക് മുന്നിൽ നിരത്തുന്നു. ഉമ്മൻ ചാണ്ടിയെ വരെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തെറ്റിധരിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു
No comments
Post a Comment