BREAKING NEWS
latest

728x90

header-ad

468x60

header-ad

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ആറ് ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 54,000ല്‍ താഴെയെത്തിയത്. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
 ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 6 ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. ഈ മാസം 17-ആം തീയതി 55,000 രൂപയിലെത്തിയ പവന്‍റെ വില എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി കുറയുകയായിരുന്നു. 

വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങിയാൽ അത് ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമായിരിക്കും. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ വിലയുടെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം അമേരിക്കന്‍ രാഷ്ട്രീയത്തിലെ അസ്ഥിരതയാണ്. 

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. 

രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
« PREV
NEXT »

Facebook Comments APPID