ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത് 125 കോടി രൂപ. മുംബൈയിലെ സ്വീകരണ ചടങ്ങിൽ വച്ച് തുക സമ്മാനിക്കുകയും ചെയ്‌തു. ഇന്ത്യൻ ടീമിൻ്റെ ഭാഗമായ 42 അംഗങ്ങൾക്ക് ഈ തുക വീതിച്ച് നൽകും.
15 പേർക്ക് അഞ്ച് കോടി വീതം
15 അംഗ സ്ക്വാഡിലെ ഓരോ അംഗത്തിനും അഞ്ച് കോടി വീതം ലഭിക്കും. രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർപ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കാണ് അഞ്ചു കോടി വീതം കിട്ടുക.
റിസർവ് താരങ്ങൾക്ക് ഒരു കോടി
ടീമിലെ റിസർവ് താരങ്ങൾക്ക് ഒരു കോടി രൂപവീതം ലഭിക്കും. റിങ്കു സിങ്, ശുഭ്‌മാൻ ഗിൽ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരായിരുന്നു റിസർവ് താരങ്ങൾ.
രാഹുൽ ദ്രാവിഡിന് അഞ്ച് കോടി
മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന് അഞ്ച് കോടി രൂപ ലഭിക്കും. ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ഫീൽഡിങ് കോച്ച് ടി ദിലീപ്, ബൗളിങ് കോച്ച് പരാസ് മാംബ്രെ എന്നിവർക്ക് രണ്ടരക്കോടി രൂപവിതം ലഭിക്കും.
സപ്പോർട്ടിങ് സ്റ്റാഫിന് രണ്ടുകോടി
സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്ക് രണ്ട് കോടി രൂപ വീതം ലഭിക്കം. ഒരു കോടി രൂപവീതം അജിത് അഗാർക്കർ ഉൾപ്പടെയുള്ള സെലക്ഷൻ കമ്മറ്റി അംഗങ്ങൾക്ക് ലഭിക്കും.
ഐസിസി സമ്മാനത്തക 20.42 കോടി
കിരീടം നേടിയ ടീമീന് ഐസിസിയുടെ സമ്മാനത്തുക 20.42 കോടിയാണ്. ഇന്ത്യൻ ടീമീന് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
No comments
Post a Comment