BREAKING NEWS
latest

728x90

header-ad

468x60

header-ad

ഈ വേർപാട് പുരോഗമന പ്രസ്ഥാനങ്ങൾക്ക്, വിശിഷ്യാ സിപിഎംന് കനത്ത നഷ്ടമാണ് - അഡ്വ ആർ സനൽകുമാർ


 

എസ് എഫ് ഐ മുൻ നേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകയും വിഞ്ജാന-പത്തനംതിട്ട ജില്ലാ ഡയറക്ടറുമായ സഖാവ് ബീനാ ഗോവിന്ദ് നിര്യാതയായി..


സി പി എം നേതാവ് അഡ്വ ആർ സനൽകുമാർ അനുസ്മരിക്കുന്നു


അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ :-

ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാകും.

പ്രിയപ്പെട്ട മറ്റൊരാൾ കൂടി വിട്ടു പോകുന്നു.

ഏറ്റവുമവസാനം കണ്ടത് ആറാട്ടുപുഴയിലെ വിഞ്ജാന - പത്തനംതിട്ടയുടെ ക്യാമ്പിൽ വോട്ടെണ്ണലിൻ്റെ തലേന്ന്

 ജൂൺ 3 ന് ആണ്.


"നീയെന്താടാ പുറകിൽ ഇരിക്കുന്നത് മുമ്പിൽ വന്നിരിക്ക് " 


അതാണ് അവൾ എന്നോട് അവസാനമായി പറഞ്ഞത്.


 എനിക്ക് ഒരു ചായ എടുത്തു തന്നു.



എന്നെ എടാ എന്ന് അപൂർവമായി വിളിക്കുന്ന എൻ്റെ കൂട്ടുകാരി ബീനകുമാരി ഇനി കൂടെയില്ല എന്നത് ചിന്തിക്കാനാവുന്നില്ല.


 1987-1990 കളിൽ ഞാൻ SFI യുടെ നേതൃത്വത്തിൽ തിരുവല്ലയി ലുള്ളപ്പോൾ ആണ് ബീനാകുമാരി മർതോമ കോളേജിൽ നിന്ന് SFI നേതാവാകുന്നത്.


ചെയർമാൻ സ്ഥാനത്ത് വനിതയായ ബീനയെ അന്ന് SFI മത്സരിപ്പിച്ചു..

വിജയിച്ചില്ലെങ്കിലും അവൾ SFI യുടെ സജിവ പ്രവർത്തകയായി.


ഞങ്ങൾ ഒന്നിച്ച് SFI യുടെ അഖിലേന്ത്യ സമ്മേളനത്തിന് കൽക്കത്തക്ക് - (ഡംഡം) പോയത് ഓർമ വരുന്നു.

 ഒന്നിച്ച് എത്രയോ SFI പരിപാടിക്ക് ഞങ്ങളോടൊപ്പം ബീനയുണ്ടായിരുന്നു.


ഇടക്കാലത്ത് SFI യ്ക്ക് ശേഷം അവൾ ക്ക് സംഘടനാ പ്രവർത്തനത്തിൽ സജീവമാകാനായില്ല.


എന്നാൽ ബീനയുടെ രണ്ടാം വരവ് സമാനതകൾ ഇല്ലാത്തതായിരുന്നു.



കെ.സി.രാജഗോപാൽ MLA ആയിരിക്കുമ്പോൾ മെഴുവേലിയിലെ ഭവന പദ്ധതിയിലാണ് ബീനയുടെ സംഘടനാ മികവ് വീണ്ടും പ്രകടമായത്.


UN ഏജൻസികളുടെ ഭാഗമായി പ്രവർത്തിച്ചതിനാൽ പരിസ്ഥിതി, മണ്ണ്, വെള്ളം, പാവപ്പെട്ട ജനങ്ങൾ ഒക്കെയായി ബിനയിലെ കമ്യൂണിസ്റ്റ് പുനർജനിച്ചു എന്ന് പറയാം.


വരട്ടാർ നദീസംയോജനത്തിൽ ടീം ലീഡർ യഥാർഥത്തിൽ ബിനയായിരുന്നു എന്ന് പറയാം.


വാട്സ് ഗ്രൂപ്പുകളുടെ സാദ്ധ്യതയും, പുഴ നടത്തം, നദീസംയോജനം, ആവശ്യമായ സമ്പത്ത് ശേഖരിക്കൽ,

ഇവയ്ക്കെല്ലാം ജനപ്രതിനിധികളോടൊപ്പം ബിന നേതൃത്വം നൽകി..


 സുതാര്യമായി വരവു ചിലവ് കണക്ക് ജനകീയസോഷ്യൽ ഓഡിറ്റിലൂടെ ബിന അവതരിപ്പിച്ചു .


ജന കിയ പ്രവർത്തനത്തിൻ്റെ എല്ലാസാദ്ധ്യതകളിലും  ബിനയുടെ കഴിവുകൾ ഉയർന്നു നിന്നു.


ബീനയുടെ കഴിവുകൾ കണ്ടറിഞ്ഞ് ചുമതലകൾ വിശ്വസിച്ച് ഏൽപ്പിക്കുന്നതിൽ

ഇതിനെല്ലാം ആകെ നേതൃത്വമായി പ്രിയ നേതാവ്

 Dr തോമസ് ഐസക് ആവശ്യമായ പിന്തുണ നൽകി.



പ്രളയകാലത്ത് ഇലന്തൂരിലെ ജനകീയ അടുക്കളക്കും മന്ത്രി വീണാ ജോർജിനൊപ്പം വീണയുടെ അദ്ധ്വാനവും കയ്യൊപ്പു മുണ്ടായിരുന്നു.


വീണാ ജോർജിൻ്റെയും, ഏറ്റവുമവസാനംതോമസ് ഐസക് സഖാവിൻ്റെയും തെരഞ്ഞെടുപ്പിൽ ബിനയുടെ സേവനം മറക്കാനാവില്ല.


ഏറെ വൈകി അവസാനിച്ച തിരുവല്ലയിലെ സ്ഥാനാർഥിസ്വീകരണ സമ്മേളനങ്ങളിൽ ബീന ഉണ്ടായിരുന്നത് മറക്കാനാവില്ല.

മുഖാമുഖം പരിപാടികളിലും ബീന ഐസക് സഖാവിനൊപ്പം നിറഞ്ഞുനിന്നു.


വിഞ്ജന പത്തനംതിട്ട ലക്ഷ്യത്തിലെത്തിച്ച് പരമാവധി തൊഴിൽ ലഭിക്കാൻ ജനങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്നതിനിടയിലുള്ള ഈ വേർപാട് പുരോഗമന പ്രസ്ഥാനങ്ങൾക്ക്, വിശിഷ്യാ CPIM ന് കനത്ത നഷ്ടമാണ്.


വ്യക്തിപരമായി എനിക്ക് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി, 

പല കാര്യങ്ങൾക്കും ഉപദേശം സ്വീകരിക്കാവുന്ന നല്ല സുഹൃത്ത്, സഖാവ് ഒക്കെയായിരുന്നു ബീന.


കോന്നിയിൽ എന്നോടൊപ്പം ഇലക്ഷന് അവൾ പ്രവർത്തിച്ചു.

പരാജയപ്പെട്ടപ്പോൾ ബീന മുന്നോട്ട് ഉള്ള പ്രവർത്തനത്തിന് എനിക്ക് പ്രോത്സാഹനം നൽകി.


"നീ നേതൃത്വത്തിലുള്ളത് ഒരുമിച്ച് SFI യിൽ പ്രവർത്തിച്ച ആൾ എന്ന നിലയിൽ എനിക്ക് അഭിമാനമെന്ന് എപ്പോഴും അവൾ പറയുമായിരുന്നു.


പ്രിയ ബീന വിദ്യാർഥി കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ച നീ ഇനിയില്ല എന്നത് വിശ്വസിക്കാനാകുന്നില്ല.



നിൻ്റെ സേവനങ്ങൾ പ്രസ്ഥാനത്തിന് നൽകാൻ മറ്റാർക്കുമാവില്ല എന്ന് ഞങ്ങൾ തിരിച്ചറിയുന്നു .


ബീനക്ക് തുല്യം ബീന മാത്രം


മറക്കില്ല ഒരിക്കലും പ്രിയബീന.


ലാൽ സലാം പ്രിയ സഖാവേ,


നിനക്ക് പ്രണാമം അർപ്പിക്കുമ്പോൾ വീണ്ടും വീണ്ടും വിതുമ്പലോടെ ......

ഒരു നൂറ്ഓർമകളുടെ ഇരമ്പത്തോടെ......

« PREV
NEXT »

Facebook Comments APPID