BREAKING NEWS
latest

728x90

header-ad

468x60

header-ad

മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദം; ജനം മാറിച്ചിന്തിക്കണം

 


ആമയിഴഞ്ചാൻ
തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവം കണ്ണു തുറപ്പിക്കണമെന്ന് ഹൈക്കോടതി. മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനം മാറിച്ചിന്തിക്കണം. കനാലുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദം പോലെയാണ്. ഇത്തരക്കാർക്കെതിരെ നിയമനടപടി ഉണ്ടാവണമെന്ന് അഭിപ്രായപ്പെട്ട ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ, മാലിന്യം വലിച്ചെറിയുന്നത് മനുഷ്യരെ കൊല്ലുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് ആമയിഴഞ്ചാൻ തോട് ദുരന്തത്തിൽ കോടതി നിലപാടു വ്യക്തമാക്കിയത്.



ഇത്തരം ദുരന്തം ഒരിടത്തും ആവർത്തിക്കപ്പെടരുത്, പ്രത്യേകിച്ച് കൊച്ചിയിൽ. മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിലിറങ്ങി തിരച്ചിൽ നടത്തിയവർ ധൈര്യശാലികളാണ്. നടന്ന കാര്യങ്ങൾ ഭാവിയിൽ വഴികാട്ടിയായി മാറണം. കനാലുകൾ വൃത്തിയാക്കി കഴിഞ്ഞാലും കുറച്ചു സമയം കൊണ്ടുതന്നെ വീണ്ടും അവിടേക്ക് മാലിന്യം എത്തുകയാണ്. ഇത് തടയാൻ തദ്ദേശ സ്ഥാപനങ്ങൾ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല?



കനാലുകളെട സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണം. കൊച്ചിയിൽ കനാലുകളിലെ മാലിന്യ ശേഖരണത്തിന് ആളുകളെ ഉപയോഗിക്കുന്നതു സമ്മതിക്കാറില്ല. കമ്മട്ടിപ്പാടത്ത് ഇത്രയധികം മാലിന്യം എത്തുന്നത് എങ്ങനെയാണ്? കനാലുകൾ വൃത്തിയാക്കി കഴിഞ്ഞാൽ അങ്ങനെതന്നെ കിടക്കണം. ഇനിയും ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.



« PREV
NEXT »

Facebook Comments APPID