ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൻ്റെ ഭാഗമായി നടത്തുന്ന ലീഡേഴ്സ‌് സമ്മിറ്റ് വെള്ളിയാഴ്‌ച. സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
ഉമ്മൻ ചാണ്ടി ഫൗണ്ടഷനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. ചടങ്ങിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയുടെ പേര് മുഖ്യമന്ത്രി പരാമർശിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ അനുസ്‌മരണ പരിപാടിക്ക് മുഖ്യമന്ത്രി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
No comments
Post a Comment