സ്വകാര്യ നിക്ഷേപം വർധിപ്പിക്കുക: സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകേണ്ടത് പ്രധാനമാണെന്ന് സർവേ അഭിപ്രായപ്പെടുന്നു.
എംഎസ്എംഇ: ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും മുൻഗണന നൽകുന്നത് തന്ത്രപ്രധാനമാണെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 29 ശതമാനം സംഭാവന നൽകുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ്. കൂടാതെ തൊഴിൽ നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. സർക്കാർ കണക്കുകൾ പ്രകാരം 11.10 കോടി തൊഴിലവസരങ്ങളിൽ 360.41 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ എംഎസ്എംഇ മേഖല സൃഷ്ടിക്കുന്നു
കൃഷി: നിലവിലുള്ള നയപരമായ തടസ്സങ്ങൾ നീക്കി ഒരു പ്രധാന വളർച്ചാ ചാലകമെന്ന നിലയിൽ കൃഷിയിൽ കൂടുതൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക സർവേ പറയുന്നു.
ഹരിത പരിവർത്തനം: ഇന്ത്യയുടെ ഹരിത പരിവർത്തനത്തിനുള്ള ധനസഹായം ഉറപ്പാക്കുന്നത് സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം-തൊഴിൽ: വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം പരിഹരിക്കുന്നത് വളരെ പ്രധാനമാണെന്ന് സർവേ ചൂണ്ടിക്കാട്ടി. . ഇന്ത്യയിലെ ഏകദേശം 47 ശതമാനം ബിരുദധാരികളും തൊഴിൽ ചെയ്യുന്നതിനുള്ള നിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
സംസ്ഥാനങ്ങളുടെ ശേഷി വർധിപ്പിക്കൽ: നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും വളർച്ചയെ നയിക്കുന്നതിനും സംസ്ഥാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് കേന്ദ്രീകൃതമായ ശ്രമം ആവശ്യമാണെന്ന് സർവേ വ്യക്തമാക്കുന്നു.
No comments
Post a Comment