BREAKING NEWS
latest

728x90

header-ad

468x60

header-ad

അർജുൻ്റെ ലോറി കണ്ടെത്തി; കനത്ത മഴ, രക്ഷാ പ്രവർത്തനം ദുഷ്‌കരം


 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറി ഗം ഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് ആദ്യ സംഘത്തിലുളളത്.കരയിൽ നിന്നും 40 മീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. 



ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ചതിന് ശേഷമാണ് നാവിക സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോൾ വ്യക്തതയില്ല. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം വളരെ ദുഷ്‌കക്കരമാണ്. എത്രത്തോളം മണ്ണ് നദിയിൽ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുളളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിൻ്റെ സാന്നിധ്യം നദിയിൽ കണ്ടെത്തിയത്‌. കര-നാവിക സേനകളും എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.



എപ്പേൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാകുന്ന രീതിയിലുള്ള മണ്ണുളള വലിയ മലകളുളള പ്രദേശത്താണ് ഷിരൂരിൽ അപകടം നടന്നത്. മലകളുടെ സമീപത്താണ് ഈ നാല് വരി ദേശീയ പാത കടന്നുപോകുന്നത്. ഈ റോഡിന് സമീപത്ത് കൂടിയാണ് ഗംഗാവലി നദി ഒഴുകുന്നത്. ഈ നദിയിലേക്കാണ് മലയിടിഞ്ഞ് റോഡും വാഹനങ്ങളുമടക്കം പതിച്ചത്. ഇതിനുള്ളിലാണ് അർജുനും ട്രക്കും പെട്ടുപോയതെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചത്.



« PREV
NEXT »

Facebook Comments APPID