BREAKING NEWS
latest

728x90

header-ad

468x60

header-ad

മാന്നാർ കല കൊലക്കേസ്;അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പോലീസ്.

കലയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്‍റെ നീക്കം. എന്നാൽ പോലീസ് കെട്ടിച്ചമച്ച കേസാണിതെന്ന വാദവുമായി അനിൽ കുമാറിൻ്റെ അഭിഭാഷകൻ സുരേഷ് മത്തായി രംഗത്തെത്തി. അനിലിനെ ചോദ്യം ചെയ്താൽ മാത്രമേ കേസ് മുന്നോട്ടുപോകൂ എന്നും, അതിന് മുൻപ് തന്നെ അയാൾ പ്രതിയാണെന്ന് വിധിയെഴുതിയെന്നും അഭിഭാഷകൻ പറയുന്നു. 
കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. എന്നാൽ അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ കാലതാമസം ഉണ്ടാകും എന്നാണ് പ്രധമിക വിവരം. അനിൽ കുമാർ സ്വമേധയാ നാട്ടിലേക്ക് വരാനുള്ള സാധ്യത വളരെ കുറവാണെന്നും നിയമപരമായി ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും പോലീസ് പറയുന്നു. 

കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിൻ്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. 

കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസിൽ സുരേഷിനേയും തുടക്കത്തിൽ പ്രതിചേർത്തിരുന്നെങ്കിലും പിന്നീട് ഇയാൾ മാപ്പുസാക്ഷിയായി. എന്നാൽ കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നു പറുമ്പോൾ അതുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
« PREV
NEXT »

Facebook Comments APPID